hortus-binale-28-10

TOPICS COVERED

മലയാള മനോരമയുടെ കലാസാഹിത്യോത്സവം ഹോർത്തൂസിന്റെ ഭാഗമായുള്ള കൊച്ചി ബിനാലെ ആർട്ട് ഫൗണ്ടേഷന്റെ പവലിയൻ ഇന്ന് കോഴിക്കോട് ബീച്ചിൽ മിഴി തുറക്കും.

 

ഉച്ചയ്ക്ക് 12 ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മേയർ കെ.ബീനാ ഫിലിപ്പ്, മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു എന്നിവർ പങ്കെടുക്കും. വിവിധ വലിപ്പത്തിലുള്ള കലാ രൂപങ്ങളും പെയിന്റിങ്ങുകളുമാണ് പ്രത്യേകം സജ്ജീകരിച്ച ഹാളിൽ ഒരുങ്ങിയിരിക്കുന്നത്. നവംബർ 10 വരെ പ്രദർശനം ഉണ്ടാകും.

മലയാള മനോരമയുടെ നേതൃത്വത്തിൽ മേയ്ത്ര ആശുപത്രിയാണ് കൊച്ചി ബിനാലെയുടെ തനിപ്പകർപ്പ് കോഴിക്കോട്ട് ഒരുക്കുന്നത്. 

ENGLISH SUMMARY:

Manorama Hortus; Pavilion Of Kochi Art Foundation Opens Today