അറുപ്പത്തിയഞ്ചാം വയസ്സിലും ഡിജിറ്റലി അപ്ഡേറ്റാകാനുള്ള ശ്രമത്തിലാണ് കോഴിക്കോട് ചെലവൂരിലെ സത്യേച്ചി. കോര്‍പറേഷന്‍ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചതോടെ സത്യേച്ചി മാത്രമല്ല, മുഴുവന്‍പേര്‍ക്കും ഇപ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ അടക്കമുള്ളവ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാണ്..
സത്യേച്ചി അരിയും വാര്‍ത്ത് വച്ച് ഈ ഒാടുന്നത് ഡിജിറ്റല്‍ യുഗത്തിലേക്കാണ്. മക്കളും കൊച്ചുമക്കളുമെല്ലാം ജോലിക്കും പഠനത്തിനുമായി പുറത്തേക്ക് പോകുമ്പോള്‍ അത്യാവശ്യം ഫോണിലൂടെ അവരെ വിളിക്കാനെങ്കിലും പഠിക്കണമെന്ന ചിന്തയിലാണ് സത്യേച്ചിയെപ്പോലെയുള്ളവര്‍ ഡിജിറ്റല്‍ സാക്ഷരത ക്ലാസില്‍ ചേര്‍ന്നത്.
ഇപ്പോള്‍ സീരിയലും പാചക വീഡിയോയുമെല്ലാം ഫോണിലൂടെയാണ് എല്ലാവരും കാണുന്നത്. വാട്സ്ആപ്പില്‍ വോയിസ് മെസേജ് അയക്കാനും ടെക്സ്റ്റ് മെസേജ് അയക്കാനുമെല്ലാം ഇവര്‍ പഠിച്ചു.. മൊഡ്യൂളുകളായി തയ്യാറാക്കിയ സിലബസ് വച്ചാണ് ക്ലാസുകള്‍ നടക്കുന്നത്. 75 വാർഡുകളിലാണ് ഡിജി കേരളം പദ്ധതി പൂർത്തിയാക്കിയത്. ഇനിയിപ്പോള്‍ എല്ലാവരും കൂടി ചേര്‍ന്ന് ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയാലോ എന്ന് ആലോചനയും നടക്കുന്നുണ്ട്.... നാടോടുമ്പോള്‍ നടുവേ ഓടണമെന്നാണല്ലോ ചൊല്ല്.....