കണ്ണൂര്‍ എഡിഎമ്മിന്‍റെ മരണത്തില്‍ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ പി.പി ദിവ്യ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി അഭിഭാഷകന്‍ കെ വിശ്വന്‍. വിധിപ്പകര്‍പ്പ് കിട്ടിയാലുടന്‍ ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതിയെ സമീപിക്കുമെങ്കില്‍ പിന്നെ കീഴടങ്ങേണ്ടല്ലോയെന്നും അഭിഭാഷകന്‍ പ്രതികരിച്ചു. ദിവ്യ കണ്ണൂരിലെ രഹസ്യകേന്ദ്രത്തില്‍ തന്നെയുണ്ടെന്നാണ് സൂചനകള്‍. ഇന്നലെ ദിവ്യ സഹകരണ ആശുപത്രിയിലെത്തി ചികില്‍സ തേടിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പി.പി ദിവ്യയെ ഇപ്പോള്‍ അറസ്റ്റ് ചെയ്യുന്നതിന് പൊലീസിന് തടസങ്ങളില്ലെന്ന് പ്രോസിക്യൂഷന്‍ പ്രതികരിച്ചു. Also Read: ദിവ്യയെ അറസ്റ്റ് ചെയ്യണം'; നീതി വേണമെന്ന് നവീന്‍റെ കുടുംബം
അതേസമയം, എഡിഎമ്മിനെതിരെ പ്രശാന്ത് നേരത്തെ പരാതി ഉന്നയിച്ചതിന് തെളിവുണ്ടെന്ന് ദിവ്യയുടെ അഭിഭാഷകന്‍ അവകാശപ്പെട്ടു. എഡിഎം മരിച്ച ദിവസം രാവിലെ പ്രശാന്തിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. പരാതിക്കാരന്‍ കണ്ണൂര്‍ വിജിലന്‍സ് ഓഫിസിലെത്തിയതിന്‍റെ ദൃശ്യങ്ങളുണ്ടെന്നും ആ ദൃശ്യങ്ങള്‍ സംരക്ഷിക്കുന്നതിനായി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.