satheesan-thirur-2

കൊടകര കുഴല്‍പ്പണക്കേസില്‍  ബിജെപിക്കെതിരെ വെളിപ്പെടുത്തലുമായി സാക്ഷി. കുഴല്‍പ്പണം എത്തിച്ചത് ചാക്കിലാക്കിയെന്ന് ബിജെപി മുന്‍ ഓഫിസ് സെക്രട്ടറി സതീശന്‍ തിരൂര്‍. കുഴല്‍പ്പണം എത്തിച്ച ധര്‍മരാജന് തൃശൂരില്‍ മുറിയെടുത്ത് നല്‍കി. ആറുചാക്ക് നിറയെ പണമുണ്ടായിരുന്നു. പണമാണെന്ന് അറിഞ്ഞത് പിന്നീടെന്നും സതീശന്‍ തിരൂര്‍ പറഞ്ഞു

 

2021 ഏപ്രില്‍ മൂന്നിനാണ് കൊടകരയില്‍ കാര്‍ തട്ടിക്കൊണ്ടുപോയി മൂന്നരക്കോടി കവര്‍ന്നത്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ ഷംജീര്‍ കൊടകര പോലീസില്‍ പരാതി നല്‍കി. കാര്‍ തട്ടിക്കൊണ്ടുപോയെന്നും അതില്‍ 25 ലക്ഷമുണ്ടെന്നുമായിരുന്നു പരാതി. കേസ് അന്വേഷിച്ച പ്രത്യേക സംഘം, ബി.ജെ.പി.യുടെ പണമായിരുന്നെന്നും 3.5 കോടി ഉണ്ടായിരുന്നെന്നും കണ്ടെത്തി. തിരഞ്ഞെടുപ്പിനായി കര്‍ണാടകയില്‍നിന്ന് ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്തയ്ക്ക് നല്‍കാനാണ് കൊണ്ടുപോയതാണെന്നും ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കാണിച്ചിരുന്നു. 23 പേരെ പോലീസ് അറസ്റ്റുചെയ്യുകയും ചെയ്തു. 

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ 19 നേതാക്കള്‍ സാക്ഷികളാണ്. പണം കൊണ്ടുവന്ന കാറിന്റെ ഡ്രൈവർ ഷംജീറാണ് ഒന്നാം സാക്ഷി. പരാതിക്കാരൻ ധർമരാജൻ രണ്ടാം സാക്ഷിയുമായി. 

ENGLISH SUMMARY:

Former thrissur bjp office secretary on kodakara robbery case