മറിഞ്ഞ ലോറിക്കടിയില്‍പ്പെട്ട് 4വിദ്യാര്‍ഥികള്‍ മരിച്ച പാലക്കാട് പനയംപാടത്ത് വേഗത നിയന്ത്രിക്കാന്‍ നടപടി . ഇവിടെ സ്ഥിരമായി പൊലീസിനെ നിയോഗിക്കും . കലക്ടര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു. റോഡിലെ പ്രശ്നങ്ങള്‍ എന്തെന്ന് ആദ്യം പഠിക്കണം . റോഡിന്‍റെ അശാസ്ത്രീയത പരിഹരിക്കണമെന്ന ആവശ്യത്തില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് മന്ത്രി നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയത്.
അതേസമയം, പനയംപാടത്ത് മരിച്ച നാലു പെണ്‍കുട്ടികള്‍ക്കും നാട് വിടനല്‍കി. ചെറുള്ളി സ്വദേശികളായ ഇര്‍ഫാന, നിത, റിദ, ആയിഷ എന്നിവരുടെ മൃതദേഹങ്ങള്‍ കരിമ്പനയ്ക്കല്‍ ഓഡിറ്റോറിയത്തിലെ പൊതുദര്‍ശനത്തിന് ശേഷം തുപ്പനാട് ജുമാ മസ്ജിദില്‍ കബറടക്കി. മന്ത്രിമാരായ കെ.കൃഷ്ണന്‍കുട്ടിയും എം.ബി.രാജേഷും അന്തിമോപചാരം അര്‍പ്പിച്ചു. പാണക്കാട് സാദിഖലി തങ്ങള്‍ മയ്യത്ത് നമസ്കാരത്തിന് നേതൃത്വം നല്‍കി.