കൊച്ചി ഇരുമ്പനത്ത്് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരുക്കേറ്റു. സിമന്റ് കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കാറിന്റെ അമിതവേഗതയാണ് അപകടത്തിനു കാരണമെന്നു ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ദിശ തെറ്റിച്ചാണ് കാര്‍ വന്നത്. വലതുവശത്ത് കൂടി ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. പരുക്കേറ്റവര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.