പാണക്കാട് സാദിക്കലി തങ്ങൾക്കെതിരെ വിമർശനമുന്നയിച്ച ഉമര്‍ ഫൈസിയുടേത് സ്പര്‍ധയുണ്ടാക്കുന്ന പരാമര്‍ശമെന്നു പി.കെ.കുഞ്ഞാലിക്കുട്ടി. സമസ്ത ഉചിതമായ നടപടിയെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഉമര്‍ ഫൈസിക്ക് സമസ്തയില്‍ നിന്നുള്ള പിന്തുണ ഒറ്റപ്പെട്ടതെന്നും പി.കെ.കുഞ്ഞാലിക്കുട്ടി 

Read Also: ഉമര്‍ ഫൈസി അല്‍പത്തരം കാട്ടുന്നു; പാണക്കാട് കുടുംബം സമുദായം അംഗീകരിച്ചവര്‍: ബഷീര്‍

ഉമര്‍ ഫൈസി അല്‍പത്തരം കാട്ടുന്നുവെന്ന് തുറന്നടിച്ച് പി.കെ.ബഷീര്‍ എം.എല്‍.എയും രംഗത്തെത്തി. ചിലര്‍ അധികാരത്തിന് വേണ്ടി എന്തും പറയും, കുഞ്ഞിനെവരെ മാറ്റിപ്പറയും. പാണക്കാട് കുടുംബം സമുദായം അംഗീകരിച്ചവരെന്നും പി.കെ.ബഷീര്‍. പോര് കടുക്കുന്നതിനിടെ സമസ്തയിലെ ഒരു വിഭാഗം സംഘടിപ്പിക്കുന്ന വിശദീകരണയോഗം ഇന്ന് രാത്രി എടവണ്ണപ്പാറയിൽ നടക്കും.

പാണക്കാട് സാദിക്കലി തങ്ങൾക്കെതിരെ വിമർശനമുന്നയിച്ച ഉമർ ഫൈസി മുക്കത്തിന് പിന്തുണയുമായി സമസ്തയിലെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയിരുന്നു. ഉമർ ഫൈസിക്കെതിരെ ദുഷ്പ്രചരണം നടക്കുന്നുണ്ടെന്നും ലീഗ് ജനറൽ സെക്രട്ടറി ഉൾപ്പടെ ഈ പ്രചരണത്തിന്റെ ഭാഗമാകുന്നു എന്നും ഉമർ ഫൈസിയെ പിന്തുണച്ചെത്തിയ നേതാക്കൾ ആരോപിക്കുന്നു. സമസ്ത മുഷാവറയിലെ ഒമ്പത് അംഗങ്ങളാണ് സംയുക്തമായി പ്രസ്താവന ഇറക്കിയത്

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഖാസി സ്ഥാനത്തിനു യോഗ്യനല്ലെന്ന രൂക്ഷ വിമർശനവുമായി സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം രംഗത്തെത്തിയതോടെ, സമസ്തയിലെ ഒരു വിഭാഗവും മുസ്‌ലിം ലീഗും തമ്മിലുള്ള ഭിന്നത ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും മറനീക്കിയിരിക്കുകയാണ്

മതവിധി പ്രകാരം ഖാസിയാകാനുള്ള യോഗ്യതയില്ലാത്ത ചിലരെ രാഷ്ട്രീയ താൽപര്യത്തിന്റെ പേരിൽ ഖാസിയായി അവരോധിക്കുകയാണെന്നാണ് ഉമർ ഫൈസിയുടെ നിലപാട്. ഖാസി ഫൗണ്ടേഷന്റെ ലക്ഷ്യം അറിയാമെന്നും പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ചിലതു തുറന്നു പറയുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. എടവണ്ണപ്പാറയിൽ സമസ്തയുടെ വിദ്യാർഥി വിഭാഗമായ എസ്‌കെഎസ്എസ്എഫ് സംഘടിപ്പിച്ച ‘ഗ്രാൻഡ് മീലാദ് കോൺഫറൻസിലായിരുന്നു’ സാദിഖലി തങ്ങളുടെ പേരെടുത്തു പറയാതെ സമസ്ത സെക്രട്ടറി കൂടിയായ ഉമർ ഫൈസിയുടെ വിമർശനം.  പാണക്കാട് സാദിഖലി തങ്ങൾ നിലവിൽ ആയിരത്തോളം മഹല്ലുകളിലെ ഖാസിയാണ്. 

ENGLISH SUMMARY:

PK Kunhalikutty against Umar faisy