മുനമ്പം ഭൂമിപ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ വൈകുന്നുവെന്ന് ആരോപിച്ച് മുസ്‍ലിം ലീഗ്. ജോസ് കെ.മാണി എം.പി. മുനമ്പത്തെത്തി സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വഖഫ് ബോര്‍ഡ് ഭൂമിയെക്കുറിച്ചുള്ള അവകാശവാദത്തില്‍നിന്ന് പിന്‍മാറണമെന്ന് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ഭൂമി പ്രശ്നത്തില്‍ മുനമ്പം നിവാസികളുടെ നിരാഹാര സമരം 21 ദിവസം പിന്നിടുമ്പോഴാണ് പ്രശ്നത്തില്‍ സര്‍ക്കാരിനെതിരെ മുസ്‌ലിം ലീഗ് നിലപാട് കടുപ്പിക്കുന്നത്. സര്‍ക്കാര്‍ വരുത്തുന്ന കാലതാമസം ചില ശക്തികള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
മുനമ്പത്തെ ഭൂമി വഖഫിന് അവകാശപ്പെട്ടതല്ലെന്ന് ജോസ് കെ.മാണി എം.പി. പറഞ്ഞു. മുനമ്പത്തെ സമരപ്പന്തല്‍ സന്ദര്‍ശിച്ച ജോസ് കെ.മാണി സര്‍ക്കാരുമായി വിഷയം കൂടിയാലോചിക്കുമെന്നും വ്യക്തമാക്കി. വഖഫ് ബോര്‍ഡിന്റെ പിന്‍മാറ്റമല്ലാതെ വിഷയത്തില്‍ മറ്റൊരു പരിഹാരമില്ലെന്നാണ് ബി.ജെ.പി നിലപാട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കഴിഞ്ഞ ദിവസം സമരപ്പന്തല്‍ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചിരുന്നു.