കൊച്ചി സിറ്റി ട്രാഫിക് എസിപിയുടെ വാഹനം ഇടിച്ചുണ്ടായ അപടകടത്തില്‍ ഗുരുതര ആരോപണവുമായി പരുക്കേറ്റ ഫ്രാന്‍സിസിന്റെ കുടുംബം. എസിപിയുടെ പേര് എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയില്ല. എഫ്ഐആര്‍ പ്രകാരം വാഹനം ഓടിച്ചത് അജ്ഞാതനാണ്.
ഫ്രാന്‍സിസിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നും നേരത്തെ എത്തിച്ചിരുന്നെങ്കില്‍ ആരോഗ്യനില മോശമാകുമായിരുന്നില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചുവെന്ന് മകന് വര്‍ഗീസ് മനോരമ ന്യൂസിനോട്. തലയ്ക്കും നട്ടെല്ലിനും ഗുരുതമായി പരുക്കേറ്റ ഫ്രാന്‍സിസ് വെന്റിലേറ്ററിലാണ്. എഫ്.ഐ.ആറില്‍ നിന്ന് എസിപി യുടെ പേര് ഒഴിവാക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്നും മകന് ആരോപിച്ചു.