TOPICS COVERED

ബി.ജെ.പി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.റനീഷ്. പാര്‍ട്ടിയുടെ പേരില്‍ മന്ത്രിയായവര്‍ പ്രവര്‍ത്തകരോട് ചിരിക്കുകപോലും ചെയ്യാറില്ലെന്ന് വിമര്‍ശനം. ഒരുപാടുപേര്‍ ജീവിതം നല്‍കിയതുകൊണ്ടാണ് സൗകര്യങ്ങള്‍ ആസ്വദിക്കുന്നതെന്ന ഓര്‍മപ്പെടുത്തലും കുറിപ്പില്‍. വിവാദമായതോടെ റനീഷ് ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് ഒപ്പംനില്‍ക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു പോസ്റ്റ്