കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരും ജീവനക്കാരും ഭക്ഷണം കഴിക്കേണ്ട ഹോട്ടലുകള്‍ ഏതെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. യാത്രക്കിടെ ഭക്ഷണം കഴിക്കാനായി നിര്‍ത്തേണ്ട ഹോട്ടലുകളുടെ പട്ടിക ഗതാഗതവകുപ്പ് തയാറാക്കി. ഭക്ഷണം കഴിക്കേണ്ട സമയവും നിശ്ചയിച്ചു
ബ്രേക്ക് ഫാസ്റ്റ് രാവിലെ 7.30നും 9.30നും ഇടയില്‍ കഴിക്കണം. ഉച്ചഭക്ഷണം കഴിക്കേണ്ടത് 12.30 മുതല്‍ 2 മണി വരെയുള്ള സമയത്താണ്. വൈകുന്നേരത്തെ ലഘുഭക്ഷണത്തിന് അനുവദിച്ചിരിക്കുന്നത് നാല് മണിക്കും ആറിനും ഇടയിലുള്ള രണ്ട് മണിക്കൂര്‍. രാത്രി ഭക്ഷണം 8നും 11നും ഇടയില്‍ കഴിക്കണമെന്നുമാണ് കെ.എസ്.ആര്‍.ടി.സിയുടെ ടൈംടേബിള്‍.
ഭക്ഷണം കഴിക്കാനായി തിരഞ്ഞെടുത്തിരിക്കുന്നത് കേരളത്തിലാകെ 24 ഹോട്ടലുകളെയാണ്. ദേശീയപാതയില്‍ 12വും എംസി റോഡില്‍ 7വും ഹോട്ടലുകളാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ദേശീയപാതയിലെ ഹോട്ടലുകള്‍
1)ലേ അറേബ്യ, കുറ്റിവട്ടം(കരുനാഗപ്പള്ളിക്കും കായംകുളത്തിനും ഇടയില്‍)
2)പാണ്ടോറ, വവ്വാക്കാവ്(കായംകുളത്തിനും കരുനാഗപ്പള്ളിക്കും ഇടയില്‍)
3)ആദിത്യ ഹോട്ടല്‍, നങ്ങ്യാര്‍ക്കുളങ്ങര
4)അവീസ് പുട്ട് ഹൗസ്, പുന്നപ്ര
5)റോയല്‍ 66, കരുവാറ്റ
6)ഇസ്താംബൂള്‍ ജങ്ഷന്‍, തിരുവമ്പാടി, ഹരിപ്പാട്
7)ആര്‍.ആര്‍. റെസ്റ്റോറന്റ്, മതിലകം(എറണാകുളത്തിനും ആലപ്പുഴക്കും ഇടയില്‍)
8)റോയല്‍ സിറ്റി, മനൂര്‍(എടപ്പാളിനും കുറ്റിപ്പുറത്തിനും ഇടയില്‍
9)ഖൈമ റെസ്റ്റോറന്റ്, തലപ്പാറ , തിരൂരങ്ങാടി
10)ലേസഫയര്‍ റെസ്റ്റോറന്റ്, സുല്‍ത്താന്‍ബത്തേരി
11)ശരവണഭവന്‍, പേരാമ്പ്ര
12)KTDC അഹാര്‍, കായംകുളം
MC റോഡിലെ ഹോട്ടലുകള്‍
1)ക്ളാസിയോ, താന്നിപ്പുഴ(അങ്കമാലിക്കും പെരുമ്പാവൂരിനും ഇടയില്‍)
2)കേരള ഫുഡ് കോര്‍ട്, കാലടി
3)ശ്രീ ആനന്ദഭവന്‍, കോട്ടയം
4)അമ്മവീട്, വയക്കല്‍(ആയൂരിനും വാളകത്തിനും ഇടയില്‍)
5)പുലരി റെസ്റ്റോറന്റ്, കൂത്താട്ടുകുളം
6)ആനന്ദഭവന്‍, പാലപ്പുഴ(മൂവാറ്റുപുഴയ്ക്കും കൂത്താട്ടുകുളത്തിനും ഇടയില്‍)
7)ഹോട്ടല്‍ പൂര്‍ണപ്രകാശ്, കൊട്ടാരക്കര(ഏനാത്തിനും കൊട്ടാരക്കരയ്ക്കും ഇടയില്‍)
മറ്റിടങ്ങളിലെ ഹോട്ടലുകള്‍
1)ഏകം റെസ്റ്റോറന്റ്, നാട്ടുകല്‍(പാലക്കാടിനും മണ്ണാര്‍ക്കാടിനും ഇടയില്‍)
2)മലബാര്‍ വൈറ്റ് ഹൗസ്, ഇരട്ടക്കുളം(തൃശൂരിനും പാലക്കാടിനും ഇടയില്‍)
3)AT ഹോട്ടല്‍, കൊടുങ്ങല്ലൂര്‍
4)ലഞ്ചിയോണ്‍ റെസ്റ്റോറന്റ്, അടിവാരം
5)ഹോട്ടല്‍ നടുവത്ത്, മേപ്പാടി
ഡിപ്പോകളില്‍ കെ.എസ്.ആര്‍.ടി.സി കന്റീനുണ്ടങ്കില്‍ അവിടെ നിര്‍ത്തി ഭക്ഷണം കഴിക്കാനും അനുമതിയുണ്ട്. മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ നിര്‍ദേശപ്രകാരം ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ചിരുന്നു. അവര്‍ ഹോട്ടലുകളില്‍ നിന്ന് സമ്മതപത്രം ക്ഷണിച്ച ശേഷം അവിടത്തെ സൗകര്യങ്ങളും ശുചിത്വവും പരിശോധിച്ചാണ് ഹോട്ടലുകളുടെ പട്ടിക തയാറാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. യാത്രക്കാരുടെ കച്ചവടം ഇത്രയും ഹോട്ടലുകള്‍ക്ക് ഉറപ്പിച്ച് നല്‍കുമ്പോള്‍ കെ.എസ്.ആര്‍.ടി.സിക്കും മന്ത്രിയുടെ വകുപ്പിനും എന്താണ് നേട്ടമെന്ന ചോദ്യം ഉയരുന്നുണ്ട്.