കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി. കള്ളപ്പണം ഒഴുക്കിയതിന്റെ തെളിവുകള്‍ സഹിതം തിരഞ്ഞെടുപ്പ് കമ്മിഷന് പൊലീസ് നല്‍കിയ കത്തിന്റെ പകര്‍പ്പ് പുറത്ത്. മൂന്നു വര്‍ഷം മുമ്പ് ഡി.ജി.പി., കേരളത്തിലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് അയച്ച കത്താണ് മനോരമ ന്യൂസിന് ലഭിച്ചത്.
കര്‍ണാടകത്തില്‍ നിന്ന് നാല്‍പത്തിയൊന്നര കോടി രൂപ കേരളത്തിലേക്ക് ഒഴുക്കിയെന്നാണ് കള്ളപ്പണ ഇടപാടുകാരന്‍ ധര്‍മരാജന്റെ മൊഴി. തൃശൂര്‍ റേഞ്ച് ഡി.ഐ.ജി. നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സഹിതമാണ് തിരഞ്ഞെടുപ്പ് കമ്മിഷന് ഉണ്ടായത്. തുടര്‍നടപടിയുണ്ടായില്ല. കേരള പൊലീസ് ഇ.ഡിയ്ക്കു നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിലും തുടര്‍നടപടി സ്തംഭിച്ചു.