കോഴിക്കോട് താമരശ്ശേരിയിൽ കെഎസ്ആര്‍ടിസി  സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ്. കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന ബസിന് നേരെയാണ് കല്ലേറുണ്ടായത്. ബസിന്‍റെ പിൻഭാഗത്തെ വാതിലിലെ ഗ്ലാസ് തകർന്നു. ആക്രമണം നടത്തിയ താമരശ്ശേരി സ്വദേശി ബാബു പോലീസ് പിടിയിലായി. പൊലീസ് പരിശോധനയ്ക്ക് ശേഷം ബസ് ബാംഗ്ലൂരിലേക്ക് സർവീസ് നടത്തി.

ENGLISH SUMMARY:

Stone pelted on KSRTC Swift bus; Thamarassery native arrested