ലൈംഗിക പീഡന പരാതിയില്‍ നടന് നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്. നിവിനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി അന്വേഷണ സംഘം. എഫ്.ഐ.ആറില്‍ ആറാംപ്രതിയായിരുന്നു നിവിന്‍ പോളി. പ്രതിപ്പട്ടികയില്‍ നിന്ന് നിവിനെ ഒഴിവാക്കിയുള്ള റിപ്പോര്‍ട്ട് പൊലീസ് കോതമംഗലം മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. പരാതിയി ല്‍പറയുന്ന സമയത്ത് നിവിന്‍ വിദേശത്തല്ലായിരുന്നുവെന്ന് കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. Also Read: ഗൂഢാലോചനയില്‍ അന്വേഷണം വേഗത്തിലാക്കണം; ഡിജിപിക്ക് വീണ്ടും നിവിന്‍ പോളിയുടെ പരാതി
തനിക്കെതിരായ പരാതി വ്യാജമെന്ന് നിവിന്‍ മൊഴി നല്‍കിയിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് കേരളത്തിലെ ഷൂട്ടിങ് ലൊക്കേഷനിലാണുണ്ടായിരുന്നത്. പാസ്പോർട്ട് പരിശോധിച്ചാൽ ഇക്കാര്യം ബോധ്യപ്പെടുമെന്നുന്നും നിവിൻ അന്വേഷണസംഘത്തെ അറിയിച്ചിരുന്നു.