ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി  മതാടിസ്ഥാനത്തില്‍ ഗ്രൂപ്പുണ്ടാക്കാന്‍ ഉപയോഗിച്ചത് വ്യവസായ വകുപ്പ് ഡയറക്ടര്‍ ഗോപാലകൃഷ്ണന്‍റെ ഫോണ്‍ തന്നെയാണെന്ന് വാട്സാപ്പ് പൊലീസിന് റിപ്പോര്‍ട്ട് നല്‍കി. അതേസമയം ഹാക്കിങ് നടന്നോയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം കമ്പനി നല്‍കിയില്ല. കൂടുതല്‍ വിശദാംശങ്ങള്‍ തേടി പൊലീസ് ഗൂഗിളിനും വാട്സാപ്പിനും വീണ്ടും കത്തയച്ചു. Also Read: 'എന്‍റെ പേരില്‍ 11 ഗ്രൂപ്പുകള്‍ രൂപീകരിച്ചു, ഫോണ്‍ ഹാക്ക് ചെയ്തു'

ഒക്ടോബര്‍ 30നാണ് വ്യവസായ വകുപ്പ് ഡയറക്ടറായ കെ. ഗോപാലകൃഷ്ണന്‍ അഡ്മിനായി ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് രൂപീകരിച്ചത്. ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ് വിവാദമായതോടെ ഫോണ്‍ ഹാക്ക് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ഗോപാലകൃഷ്ണന്‍ പരാതി നല്‍കി. തെളിവായി മുസ്​ലിം ഗ്രൂപ്പും ഉണ്ടാക്കിയതിന്‍റെ സ്ക്രീന്‍ഷോട്ടും അദ്ദേഹം തന്നെ പുറത്തുവിട്ടു.  Read More: ‘ഹിന്ദു ഐഎഎസ് ഓഫിസേഴ്സ് വാട്സാപ്പ് ഗ്രൂപ്പ്’; ദീപാവലി ആശംസ അറിയിക്കാനെന്ന് വിശദീകരണം

വാട്സാപ്പില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് വരുന്നത് വരെ നടപടി വേണ്ടെന്ന  നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഗ്രൂപ്പുണ്ടാക്കാന്‍ ഉപയോഗിച്ചത് ഗോപാലകൃഷ്ണന്‍റെ ഫോണ്‍ തന്നെയെന്ന് റിപ്പോര്‍ട്ട് ലഭിച്ചതോടെ  തുടര്‍നടപടികള്‍ ഉണ്ടായേക്കുമെന്നാണ് സൂചന. 

ENGLISH SUMMARY:

WhatsApp reported to the police that Gopalakrishnan, Director of the Industries Department, used his phone to form a Hindu IAS officers' group. However, the company did not provide a clear answer regarding whether the phone was hacked.