എറണാകുളം മുനമ്പത്തെ ഭൂമി പ്രശ്നത്തിൽ ഇതുവരെ ആർക്കും വഖഫ് ബോർഡിന്‍റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് സമരസമിതി. 12 പേർക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന വഖഫ് ബോർഡ് ചെയർമാന്‍റെ പ്രസ്താവനയോടാണ് സമരസമിതിയുടെ പ്രതികരണം. പ്രശ്നപരിഹാരത്തിനുള്ള സർവകക്ഷി യോഗത്തെക്കുറിച്ച് തങ്ങളെ ആരും അറിയിച്ചിട്ടില്ലെന്നും സമരസമിതി വ്യക്തമാക്കി.
മുനമ്പത്തെ ഭൂമിപ്രശ്നത്തിൽ വഖഫ് ബോർഡ് ചെയർമാന്റെ പ്രസ്താവനകളെ തള്ളുകയാണ് സമരസമിതി. പന്ത്രണ്ട് പേര്‍ക്ക് നോട്ടീസയച്ചെങ്കിലും അവരുടെ ഭാഗംകൂടി കേട്ടശേഷമായിരിക്കും തീരുമാനമെന്നുമാണ് ചെയര്‍മാന്‍ എം.കെ. സക്കീര്‍ ഇന്നലെ പറഞ്ഞത്. എന്നാൽ ഇതുവരെ പ്രദേശത്തുള്ള ആർക്കും നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.
Also Read; 'കുടിയൊഴിപ്പിക്കാന്‍ നീക്കമില്ല; മുനമ്പം പ്രശ്നം നിയമപരമായി പരിഹരിക്കും'
പ്രശ്ന പരിഹാരത്തിന് സർവകക്ഷിയോഗം വിളിച്ചിട്ടുണ്ടെന്നും, ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ യോഗത്തിൽ ഹാജരാക്കുമെന്നും വഖഫ് ബോർഡ് ചെയർമാൻ പറഞ്ഞിരുന്നു. എന്നാൽ യോഗത്തെക്കുറിച്ച് തങ്ങളെ അറിയിച്ചിട്ടില്ലെന്നും, എന്നാൽ പ്രതീക്ഷയുണ്ടെന്നും സമരസമിതി
Also Read; കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ പരിശോധന; രാത്രിയില്‍ പൊലീസ് നീക്കം എല്‍ഡിഎഫ് പരാതിയില്‍
അതേസമയം, പ്രശ്ന പരിഹാരം ഉടൻ ഉണ്ടാകണമെന്നും, അല്ലെങ്കിൽ കടുത്ത സമരമാർഗങ്ങളിലേക്ക് നീങ്ങുമെന്നുമാണ് സമരസമിതിയുടെ മുന്നറിയിപ്പ്.