എംഡിഎം നവീന്‍ ബാബുവിന് കണ്ണൂര്‍ കലക്ടറുമായി നല്ല ബന്ധമല്ലായിരുന്നുവെന്ന് ജീവനക്കാരുടെ നിര്‍ണായകമൊഴി. ലാന്‍ഡ് റവന്യൂജോയിന്റ് കമ്മീഷ്ണര്‍ കെ.ഗീതക്ക് നല്കിയ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങളാണ് പുറത്ത് വരുന്നത്. തെറ്റുപറ്റിയെന്ന് നവീന്‍ബാബു തന്നെ വന്നുകണ്ടു പറഞ്ഞുവെന്ന കലക്ടറുടെ വാദങ്ങളെ തള്ളുന്നതാണ് ജീവനക്കാരുടെ മൊഴി. Also Read: നവീന്‍ ബാബുവിന്റെ മരണം; എ ഗീതയുടെ മൊഴിയെടുക്കാനൊരുങ്ങി പൊലിസ്...
നവീന്‍ ബാബുവിന്റെ ഭാര്യ പറഞ്ഞതിനെ ശരിവെയ്ക്കുന്നതാണ് കണ്ണൂര്‍ കലക്ടറേറ്റിലെ ജീവനക്കാര്‍ റവന്യൂ വകുപ്പിന്റെ അന്വേഷണത്തില്‍ നല്‍കിയിരിക്കുന്ന മൊഴി. കലക്ടറുമായി എഡിഎം ഒരിക്കലും നല്ലബന്ധം സൂക്ഷിച്ചിരുന്നില്ലെന്ന് ജീവക്കാര്‍ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷ്ണര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. നവീന്‍ ബാബു കണ്ണൂരില്‍ എഡിഎമ്മായി ജോലിയില്‍ പ്രവേശിച്ച ദിവസം അരമണിക്കൂര്‍ വൈകിയതിന് കലക്ടര്‍ മെമ്മോ നല്‍കിയിരുന്നുവെന്നാണ് നിര്‍ണായക മൊഴി. അന്നുമുതല്‍ ഇരുവരും അകല്‍ച്ചയിലായിരുന്നു.
അവധി നല്കുന്നതില് കലക്ടര്‍ സ്വീകരിച്ചിരുന്ന സമീപനം എഡിഎമ്മിന് മാനസിക പ്രയാസമുണ്ടാക്കിയിരുന്നു. ഞായാറാഴ്ച പോലും ഡ്യൂട്ടിക്ക് എത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കലക്ടറോട് സംസാരിക്കാന്‍ പോലും താല്പര്യമില്ലായിരുന്നു. എഡിഎം പലദിവസങ്ങളിലും ദുഖിതനായിരുന്നുവെന്നും ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. നവീന്‍ ബാബുവിനൊപ്പമായിരുന്നു താനെന്ന് കലക്ടറുടെ വാദങ്ങളെ പൊളിക്കുന്നതാണ് റവന്യൂ വകുപ്പിനെ അന്വേഷണത്തില്‍ ലഭിച്ചിരിക്കുന്ന മൊഴികള്‍. യാത്രയപ്പിന് ശേഷം എഡിഎം സ്വമേധയാ കലക്ടറിനെ കാണുകയായിരുന്നില്ല കലക്ടര്‍ വിളിച്ചുവരുത്തുകയായിരുന്നവെന്ന് സംശയവും ഇതോടെ ബലപ്പെട്ടിട്ടുണ്ട്.