mv-govindan-05

പി.പി.ദിവ്യയ്‌ക്കെതിരായ പാര്‍ട്ടി നടപടി  കണ്ണൂര്‍ ജില്ലാക്കമ്മിറ്റി പറയുമെന്ന് എം.വി.ഗോവിന്ദന്‍. പാര്‍ട്ടി നവീന്‍ ബാബുവിന്‍റെ കുടുംബത്തോടൊപ്പമെന്ന് നേരത്തെ പറഞ്ഞതാണ്. ദിവ്യയുടെ നിലപാടല്ല പാര്‍ട്ടിയുടേതെന്നും പറഞ്ഞ പാര്‍ട്ടി സെക്രട്ടറി ദിവ്യയെ സന്ദര്‍ശിച്ച സിപിഎം നേതാക്കളുടെ നടപടി ന്യായീകരിച്ചു. ദിവ്യയുടെ അടുത്ത് ഇനിയും പാര്‍ട്ടി നേതാക്കള്‍ പോകും. അവര്‍ ഇപ്പോഴും പാര്‍ട്ടി കേഡര്‍ തന്നെയെന്നും ദിവ്യയെ തിരുത്തി മുന്നോട്ട് പോകുമെന്നും വിദീകരിച്ചു. Also Read: പി.പി.ദിവ്യയെ കൈവിട്ട് സിപിഎം; ഇനി പാര്‍ട്ടി ബ്രാഞ്ച് അംഗം മാത്രം


 

അതേസമയം, പാലക്കാട്ടെ കള്ളപ്പണ ആരോപണത്തിന്‍റെ സംവിധാനം ഷാഫി പറമ്പിലെന്ന് എം.വി.ഗോവിന്ദന്‍. ട്രോളി ബാഗ് സംബന്ധിച്ച് കേസെടുക്കണം. റെയ്ഡ് എല്‍.ഡി.എഫിന് ഗുണം ചെയ്യുമെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു. റെയ്ഡിന് ശേഷം കോണ്‍ഗ്രസിന്‍റെ ശുക്രദശ മാറിയെന്നും ഗോവിന്ദന്‍ പറഞ്ഞു.

Google News Logo Follow Us on Google News

ENGLISH SUMMARY:

CPM state secretary mv govindan on pp divya