TOPICS COVERED

സില്‍വര്‍ ലൈനുമായ ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കെ റയിലുമായി ചര്‍ച്ച ചെയ്യണമെന്ന  റയില്‍വേ ബോര്‍ഡ് നിര്‍ദേശം അവഗണിച്ച് സംസ്ഥനത്തെ റയില്‍വേ ഉന്നതര്‍ . കെ റയിലുമായി ചര്‍ച്ച നടത്താനുള്ള റയില്‍വേ ബോര്‍ഡ്  നിര്‍ദേശം ഒന്‍പതു തവണ സംസ്ഥാനത്തെ റയില്‍വേ ഡിവിഷണല്‍ മാനേജര്‍മാര്‍ അവഗണിച്ചുവെന്ന രേഖ  മനോരമ ന്യൂസ് പുറത്തുവിടുന്നു. സില്‍വര്‍ലൈന്‍ അംഗീകരിക്കപ്പെട്ടേക്കാമെന്ന് റയില്‍വേമന്ത്രി സൂചന നല്‍കുമ്പോഴും ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്ന മെല്ലപ്പോക്ക് സംശയം ജനിപ്പിക്കുന്നതാണ്

കേന്ദ്രറയില്‍വേ മന്ത്രിയുടെ പ്രസ്താവനയോടെ സില്‍വര്‍ ലൈന്‍ പ്രതീക്ഷകള്‍ വീണ്ടും സജീവമാകുമ്പോഴും പദ്ധതിക്ക് അനുകൂലമല്ല കേരളത്തിലെ റയില്‍വേ ഉന്നതര്‍ എന്ന് വ്യക്തമാവകുയാണ്. സില്‍വര്‍ ലൈനില്‍ സംസ്ഥാനത്തിന്  മുന്നോട്ട് പോകണമെങ്കില് ഭൂമി പങ്കുവെയ്ക്കലില്‍ ഉള്‍പ്പടെ നിരവധികാര്യങ്ങളില്‍  റയില്‍വേയുമായി ധാരണയിലെത്തണം. ഇക്കാര്യത്തില്‍ സില്‍വര്‍ ലൈന്‍ യഥാര്‍ഥ്യമാക്കേണ്ട റെ റയിലുമായി റയില്‍വേ ഉദ്യോഗ്ഥര്‍ ചര്‍ച്ച നടത്തി റിപ്പോര്‍ട്ട് ന‍ല്‍കാന്‍ റയില്‍വേ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം ദക്ഷിണറയില്‍വേ തിരുവന്തപുരം, പാലക്കാട് ഡിവിഷണല്‍ റയില്‍വേ മാനേര്‍ജമാരെ അറിയിച്ചിട്ട് ഒരു വര്‍ഷമായി. 

എന്നാല്‍ ചര്‍ച്ചകള്‍ നടത്താതെ കേരളത്തിലെ ഡിവിഷണല്‍ മാനേജര്‍മാര്‍ മനപൂര്‍വം വൈകിപ്പിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ദക്ഷിണറയില്‍വേ ചീഫ് എന്‍ജിനീയര്‍ വി ഹരിബാബു കേരളത്തിലെ ഡിവിഷണല്‍ മാനേജര്‍മാര്‍ക്ക് ഒടുവിലച്ച കത്ത്.  കെ റയിലുമായി ചര്‍ച്ചകള്‍ നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 18, നവംബര്‍ 1, ഈ വര്‍ഷം ജനുവരി 16 , ഏപ്രില്‍16, ആഗസ്റ്റ് 27 എന്നിങ്ങനെ അഞ്ചുതവണ ഡിവിഷണല്‍ മാനേജര്‍മാര്‍ക്ക് ദക്ഷിണ റയില്‍വേ നിര്‍ദേശം നല്‍കിയിരുന്നു . ഇതിന് പുറമേ നാലു തവണ ചര്‍ച്ചകള്‍ നടത്തേണ്ടത്  ഓര്‍മിപ്പിച്ചുകൊണ്ട് കത്തുകളും നല്‍കി. 

ഒന്‍പതു തവണ ആവശ്യപ്പെട്ടിട്ടും കെ റയിലുമായി ചര്‍ച്ച നടത്തന്‍ ഡിവിഷണല്‍ റയില്‍വേ മാനേജര്‍മാര്‍ തയാറായിട്ടില്ല. ഏറ്റവുമൊടുവില്‍ ചര്‍ച്ച നടത്തി കഴിഞ്ഞമാസം 25ന് മിനിസ്റ്റ് കൈമാറണമെന്ന ദക്ഷിണ റയില്‍വേ നിര്‍ദേശവും പരിഗണിക്കപ്പെട്ടില്ല. സില്‍വര്‍ ലൈന്‍ യാഥാര്‍ഥ്യമാക്കാന്‍ പുതിയ നിര്‍ദേശങ്ങള്‍ റയില്‍വേ മന്ത്രാലയം സംസ്ഥാനത്തിന് നല്‍കുമെന്ന് പറയുമ്പോഴാണ് കേരളത്തില്‍ റയില്‍വേ ഉന്നതര്‍ കാട്ടുന്ന അലംഭാവം സംശയമുണ്ടാക്കുന്നത് 

ENGLISH SUMMARY:

Ignoring the request of the Railway Board to discuss the disputes related to Silver Line with K Rail, the railway top brass in the state