സന്ദീപ് വാര്യർ ഉന്നയിച്ചതടക്കം പാർട്ടിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഉപതിരഞ്ഞെടുപ്പിന് ശേഷം ബിജെപി നേതൃയോഗം ചേരണമെന്ന് സംസ്ഥാന ഉപാധ്യക്ഷൻ മേജർ രവി. പാർട്ടിയിൽ നടപ്പാക്കേണ്ട മാറ്റങ്ങളെക്കുറിച്ച് പക്ഷംപിടിക്കാതെ വിമർശന ബുദ്ധിയോടെ താൻ പറയുമെന്നും മേജർ രവി മനോരമ ന്യൂസിനോട്. സന്ദീപുമായി താൻ നിരന്തരം സംസാരിക്കുന്നുണ്ട്. സന്ദീപ് ബിജെപി വിടില്ലെന്നും മേജർ രവി മനോരമ ന്യൂസിനോട് പറഞ്ഞു.