TOPICS COVERED

കേരളം വൈരംപതിപ്പിച്ച കിരീടവുമായാണ് പിണറായി വിജയനെ ഭരണത്തിലേറ്റിയത് എങ്കിലും അത് മുള്‍ക്കിരീടമാണെന്ന് മുഖ്യമന്ത്രിക്ക് മാത്രമെ അറിയൂയെന്ന് നടി ഷീല. തിരുവനന്തപുരത്ത് , ചലച്ചിത്രങ്ങള്‍ വീണ്ടെടുക്കലിനെക്കുറിച്ചുള്ള രാജ്യാന്തരശിൽപ്പശാലയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അവർ. ജസ്റ്റിസ് ഹേമ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചത് ചരിത്രസംഭവമാണെന്നും ഷീല പറഞ്ഞു.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ചലച്ചിത്രമേഖലയിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുമെന്ന് നടി ഷീല. സ്നേഹനിധിയായ ഒരു മുഖ്യമന്ത്രിയെ കിട്ടിയത് കേരളത്തിന്റെ ഭാഗ്യമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പേരിൽ വിമർശനമുണ്ടായെങ്കിലും ഒരു പടയാളിപ്പോലെ അദ്ദേഹം പ്രതിരോധിച്ചു നിൽക്കുന്നുവെന്നും ഷീല

നടീനടന്മാർ ജീവിച്ചിരിക്കുന്ന സമയത്തു തന്നെ അംഗീകാരങ്ങൾ നൽകാനും ആദരിക്കാനും തയാറാകണം. മലയാളികള്‍ മികച്ച കലാസൃഷ്ടികളും സാഹിത്യ രചനകളും സിനിമകളും ആസ്വദിക്കുന്നവരാണെന്ന്  ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പറഞ്ഞു. സംവിധായകൻ സയ്യിദ് മിർസ, നടി ജലജ, കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ. കരുൺ, തുടങ്ങിയവർ പങ്കെടുത്തു. സിനിമ ചരിത്രകാരൻ എസ്. തിയോഡര്‍ ഭാസ്‌കരനെ സമഗ്ര സംഭാവന പുരസ്‌കാരം നൽകി ആദരിച്ചു. 

ENGLISH SUMMARY:

Sheela said that the appointment of Justice Hema Committee by the government is a historic event