ജനങ്ങൾക്കിടയിൽ നിൽക്കുന്ന ജനപ്രതിനിധിയെ ആണ് പാലക്കാടിന് ആവശ്യമെന്ന് ഡോ. സൗമ്യ സരിൻ. ഭർത്താവും പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥിയുമായ ഡോ. പി. സരിന്റെ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ സൈബർ ആക്രമണം ഇപ്പോഴും നേരിടുന്നുണ്ടെന്നും സൗമ്യ സരിൻ പറഞ്ഞു. രണ്ടുപേരെയും രണ്ട് വ്യക്തികളായി കാണാൻ മലയാളി സമൂഹം ഇപ്പോഴും പഠിച്ചിട്ടില്ലെന്നും ഷാർജ രാജ്യാന്തര പുസ്തകോൽസവ വേദിയിൽവച്ച് സൗമ്യ പറഞ്ഞു.  

ഡോ. പി.സരിന്റെ രാഷ്ട്രീയ ചുവടുമാറ്റത്തിന് പിന്നാലെ വലിയ സൈബർ ആക്രമണമാണ് ഭാര്യയും ഡോക്ടറും സാമൂഹ്യപ്രവർത്തകയുമായ സൗമ്യ നേരിട്ടത്. ഇതിനെതിരെ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചെങ്കിലും സൈബർ ആക്രമത്തിന് കുറവൊന്നുമില്ലെന്ന് പറഞ്ഞു കൊണ്ടാണ് സൗമ്യ സംസാരിച്ചു തുടങ്ങിയത്.

ഒരു രാഷ്ട്രീയപാർട്ടിയോടും ചേർന്ന് പ്രവർത്തിക്കുന്നില്ലെങ്കിലും വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ടെന്ന് പറഞ്ഞ സൗമ്യ പാലക്കാടിന് വേണ്ടത് എത്തരത്തിലുള്ള ജനപ്രതിനിധിയാണെന്നും പറഞ്ഞുവച്ചു. അത്തരത്തിൽ ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കുന്ന ആളാണോ ഡോ. പി. സരിനെന്ന ചോദ്യത്തിന് ഇതായിരുന്നു മറുപടി.

ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഷാർജയിൽ പീഡിയാട്രീഷനായി ജോലി ചെയ്യുന്ന ഡോ. സൗമ്യ. കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് ഡോ. സൗമ്യ തയ്യാറാക്കിയ പുസ്തകം  ശനിയാഴ്ച മേളയിൽ പ്രകാശനം ചെയ്യും

ENGLISH SUMMARY:

Soumya Sarin said that Palakkad needs a representative who stands among the people