മതാടിസ്ഥാനത്തിനുള്ള വാട്സാപ് ഗ്രൂപ്പില്‍ വ്യവസായ, വാണിജ്യ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണനെതിരെ നടപടി ശുപാര്‍ശ ചെയ്ത് മുഖ്യമന്ത്രിക്ക് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്. ഗോപാലകൃഷണന്‍റെ വിശദീകരണം തൃപ്തികരമല്ലെന്നും ഉചിതമായ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍. ഇതോടെ കെ.ഗോപാലകൃഷ്ണന് എതിരെയുള്ള വകുപ്പുതല നടപടി നാളത്തന്നെ ഉണ്ടായേക്കുമെന്നാണ് സൂചന. വിഡിയോ റിപ്പോര്‍ട്ട് കാണാം.
മതാടിസ്ഥാനത്തിലുള്ള വാട്സാപ് ഗ്രൂപ്പ് ഗൗരവമേറിയ വിഷയമാണെന്നും ഇക്കാര്യത്തില്‍ നടപടി അനിവാര്യമെന്നുമാണ് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ടില്‍ പറയുന്നത്. സ്ക്രീന്‍ഷോട്ട് പ്രചരിച്ചയുടന്‍ തന്നെ ഗോപാലകൃഷ്ണനോട് വിശദീകരണം തേടിയിരുന്നു. ഹാക്ക് ചെയ്താണ് വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്നായിരുന്നു വിശദീകരണം. ഹിന്ദു ഗ്രൂപ്പിനു പുറമേ, മുസ്ലീം ഗ്രൂപ്പുള്‍പ്പെടെ 11 ഗ്രൂപ്പുകളുണ്ടാക്കിയെന്നും നേരിട്ടു നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വിശദീകരണം തെറ്റെന്നാണ് അന്വേഷണ റിപ്പോര്‍ട് ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തില്‍ നടപടി മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും ചീഫ് സെക്രട്ടറി ഫയലില്‍ കുറിച്ചു.
ഇതോടെ കെ.ഗോപാലകൃഷ്ണനെതിരെയുള്ള കടുത്ത ഉണ്ടായേക്കുമെന്നാണ് സൂചന. നേരത്തെ വിശദീകരണം ചോദിച്ചശേഷമേ നടപടിയിലേക്കു കടക്കുകയുള്ളുവെന്നായിരുന്നു സൂചന. വിവാദത്തില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട് രേഖാമൂലം ഡിജിപിയോട് ആവശ്യപ്പെട്ട റിപ്പോര്‍ട് ഇന്നലെ ചീഫ് സെക്രട്ടറിക്ക് കൈമാറിയിരുന്നു. തുടര്‍ന്നാണ് നടപടി ശുപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട് മുഖ്യമന്ത്രിക്ക് കൈമാറിയത്.