തോമസ് കെ.തോമസിനെതിരായ കോഴയാരോപണം അന്വേഷിക്കുന്ന കമ്മീഷനെ ചൊല്ലി എന്‍സിപിയില്‍ കലഹം. നാലംഗ കമ്മീഷനിലെ മൂന്ന് പേരും പി.സി.ചാക്കോയ്ക്ക് ഒപ്പമാണെന്നും കമ്മീഷന് റിപ്പോര്‍ട്ട് ഏകപക്ഷീയമാവും എന്ന നിലപാടിലാണ് എ.കെ. ശശീന്ദ്രന്. ഉപതിരഞ്ഞെടുപ്പുകള്‍ക്ക് ശേഷമേ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധ്യതയുള്ളൂ
അജിത് പവാര്‍ പക്ഷത്തേക്ക് കൂറുമാറാന്‍ ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും തോമസ് കെ തോമസ് അന്‍പതു കോടി വാഗ്ദാനം ചെയ്തുവെന്ന ആരോപണം എന്‍സിപിയുടെ നാലംഗ പാര്‍ട്ടി കമ്മീഷനാണ് അന്വേഷിക്കുന്നത്. തോമസ് കെ തോമസില്‍ നിന്നും കോവൂര്‍ കുഞ്ഞുമോനില്‍ നിന്നും കമ്മീഷന് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട് .
എന്നാല്‍ കമ്മീഷന്റെ അന്വേഷണം അവസാനിരിക്കെ പാര്‍ട്ടിയില്‍ കലഹം രൂക്ഷമാവുകയാണ്. നാലംഗ കമ്മീഷനില്‍ പി എം സുരേഷ് ബാബു, കെ ആർ രാജൻ, ലതികാ സുഭാഷ് എന്നിവര്‍ പി സി ചാക്കോ പക്ഷക്കാരാണെന്നാണ് ശശീന്ദ്രന് വിഭാഗത്തിന്റെ ആക്ഷേപം. ജോബ് കോട്ടൂര്‍ മാത്രമേ കമ്മീഷനില്‍ നിക്ഷപക്ഷത പാലിക്കാന്‍ സാധ്യതയൊള്ളൂവെന്ന് ശശീന്ദ്രനെ അനുകൂലിക്കുന്നവര്‍ കരുതുന്നത്.
തോമസ് കെ തോമസിന് പി സി ചാക്കോ എല്ലാ സംരക്ഷണം ഒരുക്കുമെന്നതിനാല്‍ തോമസിനെ രക്ഷപെടുത്താനാണ് കമ്മീഷനെന്നാണ് എതിര്‍ചേരിയുടെ വികാരം. കോഴ വാഗ്ദാനം ചെയ്യപ്പെട്ടെന്ന് പറയപ്പെടുന്ന കോവൂര്‍ കുഞ്ഞുമോന് തോമസ് കെ തോമസിന് അനൂകൂലമായാണ് മൊഴി നല്‍കിയിരിക്കുന്നത്. നിര്‍ണാകമായ തെളിവുകള്‍ നല്‍കേണ്ട ആന്റണി രാജു എന്‍സിപി പാര്‍ട്ടി കമ്മീഷനോട് സഹകരിക്കാന്‍ ഇനിയും തയാറായിട്ടില്ല. അതിനാല്‍ തോമസ് കെ തോമസിനെ വെള്ളപൂശി റിപ്പോര്‍ട്ട് നല്‍കുമെന്നാണ് എ കെ ശശീന്ദ്രനും അനുയായികളുടെ വാദം.എന്തായാലും തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാത്രമേ ഇക്കാര്യത്തില്‍ ഇനി നീക്കുപോക്ക് ഉണ്ടാവുകയൊള്ളൂ