കൊല്ലം അഴീക്കലില്‍ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതിയും മരിച്ചു. അഴീക്കല്‍ സ്വദേശി ഷൈജമോളാണ് ചികില്‍സയില്‍ ഇരിക്കെ മരിച്ചത്. തീ കൊളുത്തിയ പാലാ സ്വദേശി ഷിബു ചാക്കോ ഇന്നലെ ജീവനൊടുക്കിയിരുന്നു. നാല് വര്‍ഷമായി ഇരുവരും ഒന്നിച്ച് താമസിക്കുകയായിരുന്നു.
ഇന്നലെ രാത്രി ഏഴരയോടെ അഴീക്കലെ വീട്ടിലെത്തിയ ഷിബു ഷൈജയുമായി വഴക്കിടുകയും പിന്നീലെ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. സംഭവ സമയത്ത് ഷൈജമോളുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്ക് ഷിബുവും പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പൊഴേക്കും ഷിബുവിന്‍റെ നഷ്ടമായിരുന്നു. 80 ശതമാനത്തിലധികമാണ് ഷൈജയ്ക്ക് പൊള്ളലേറ്റിരുന്നത്.