TOPICS COVERED

 ഉന്നതി സിഇഒ ആയിരുന്ന എന്‍ പ്രശാന്ത് ഫയലുകള്‍ വകുപ്പ് മന്ത്രിക്ക് കൈമാറിയതിന്‍റെ ഉത്തരവും, എന്നാല്‍ നാലു ഫയലുകള്‍ ലഭ്യമല്ലെന്ന് കാട്ടി പ്രശാന്തിന്‍റെ പിന്‍ഗാമിയായിരുന്ന കെ ഗോപാലകൃഷ്ണന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിന് നല്‍കിയ കത്തും പുറത്തുവന്നു. ഫയലുകള്‍ ലഭ്യമല്ലാത്തതിനാല്‍ ഉന്നതിയിലെ പ്രവര്‍ത്തനം സ്തംഭനാവിസ്ഥയിലാണെന്നുള്ള ജയതിലകിന്‍റെ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പും മനോരമ ന്യൂസിന് ലഭിച്ചു. 

പട്ടികജാതി പട്ടിക വര്‍ഗ വകുപ്പിന് കീഴിലുള്ള ഉന്നതയിലെ സിഇഒ പദവി ഒഴിഞ്ഞപ്പോള്‍ പ്രശാന്ത് ഫയലുകള്‍ കൃത്യമായി കൈമാറിയില്ലെന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഐഎഎസ് തലപ്പത്ത് ചേരിപോര് തുടങ്ങിയത്.  ഫയലുകള്‍ കാണാനില്ലെന്ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയ ജയതിലക് തന്നെ,  വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്നാരോപിച്ചാണ് എന്‍ പ്രശാന്ത് ഫേസ്ബുക്കിലൂടെ പരസ്യവിമര്‍ശനം തുടങ്ങിയത്.  

Also Read; AISF പ്രവര്‍ത്തകനെ ആശുപത്രിയില്‍ വളഞ്ഞിട്ട് മര്‍ദിച്ച് SFI ക്രൂരത

പ്രശാന്തിന്‍റെ സസ്പെന്‍ഷന് പിന്നാലെ ഫയലുകളെപ്പറ്റിയുളള രേഖകള്‍ പുറത്തുവന്നു.  ഉന്നതിയില്‍ നിന്ന് മാറ്റപ്പെട്ടപ്പോള്‍ ഫയലുകള്‍ പ്രശാന്ത് അന്ന്  മന്ത്രിയായിരുന്ന കെ രാധാകൃഷ്ണന് കൈമാറിയിരുന്നുവെന്നും ഇത് പുതിയ സിഇഒയായ കെ ഗോപാലകൃഷ്ണന് സ്വീകരിക്കാം എന്നുള്ള സര്‍ക്കാര്‍ ഉത്തരവാണ് ആദ്യത്തേത്.  അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക്  മേയ് 14നാണ് ഈ ഉത്തരവ് കെ ഗോപാലകൃഷ്ണന് നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ താന്‍ ഫയല്‍ കൈമാറി എന്നുള്ളതാണ് പ്രശാന്ത് ഫേസ്ബുക്കില്‍ പറഞ്ഞതും. എന്നാല്‍ ഇതിനെ ഖണ്ഡിക്കുന്നതാണ് കെ ഗോപാകൃഷ്ണന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയിരിക്കുന്ന കത്ത്. 

 ഉന്നതിയിലെ ഫയലുകള്‍ പ്രശാന്ത് മന്ത്രിയുടെ ഓഫീസിന് കൈമാറിയെന്നുള്ള ഉത്തരവ് മേയ് 14നാണെങ്കിലും ഈ ഫയലുകളുടെ കൂട്ടത്തില്‍ ചില ഫയലുകളില്ല  എന്നതാണ് കെ ഗോപാലകൃഷ്ണന്‍റെ കത്ത്.  ലഭ്യമാകാത്ത  നാലു ഫയലുകളെപ്പറ്റി ജൂണ്‍ 7നാണ് കെ ഗോപാകൃഷ്ണന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.  ഇതെല്ലാം കാണിച്ചാണ് പ്രശാന്തിനെതിരെ ജയതിലക് റിപ്പോര്‍ട്ട് നല്‍കിയിരുന്നത് . ഉന്നതിയിലെ പ്രവര്‍ത്തം സ്തംഭനാവിസ്ഥിയിലാണെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

A letter from K. Gopalakrishnan, who succeeded N. Prashanth as CEO of Unnathi, has surfaced, addressed to Additional Chief Secretary A. Jayathilaka, noting that four files were missing after Prashanth handed over the documents to the department minister. Jayathilaka’s report, highlighting that Unnathi's operations have come to a standstill due to the missing files, has also obtained by Manorama News.