കെ.ഗോപാലകൃഷ്ണന്‍

കെ.ഗോപാലകൃഷ്ണന്‍

മതാടിസ്ഥാനത്തില്‍ വാട്‍സാപ്പ് ഗ്രൂപ്പുണ്ടാക്കിയതില്‍ കെ.ഗോപാലകൃഷ്ണന്‍ ഐഎഎസിനെതിരെ കേസെടുത്തേക്കില്ല. നിലവിലെ അന്വേഷണം അവസാനിച്ചെന്നാണ് പൊലീസ് അറിയിക്കുന്നത്.  പുതിയ പരാതിയോ നിര്‍ദേശമോ ലഭിച്ചാല്‍ മാത്രം നടപടി. കെ.ഗോപാലകൃഷ്ണന്‍ തന്നെയെന്ന് വാടസാപ്പ് ഗ്രൂപ്പുണ്ടാക്കിയതെന്നും പിന്നീട് വ്യാജ പരാതി നല്‍കുകയായിരുന്നു എന്നും സസ്പെന്‍ഷന്‍ ഉത്തരവിലുണ്ട്. 

Read Also: 'വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണന്‍; പ്രശാന്ത് പ്രതിച്ഛായ തകര്‍ത്തു'; ഗുരുതര പരാമര്‍ശം

നയം രൂപീകരിക്കുന്നത് മന്ത്രിസഭയും ,ജനപ്രതിനിധികളും ഉൾപ്പെട്ട ജനാധിപത്യ സംവിധാനമാണെങ്കിലും സർക്കാരിനു വേണ്ടി അത് നടപ്പാക്കുന്നത് സിവിൽ സർവീസാണ്. ഒന്നാം നിര ശ്രേണിയിലെ ഉദ്യോഗസ്ഥനെതിരെയാണ് മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ശ്രമിച്ചെന്നു കാട്ടി സർക്കാർ സസ്പെൻഷൻ ഉത്തരവിറക്കിയത്. മതാടിസ്ഥാനത്തിൽ  വാട്സാപ് ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണൻ തന്നെയെന്ന്  പറയുന്ന സർക്കാർ ,ഐ എ എസ് ഉദ്യോഗസ്ഥർക്കിടയിലെ ഐക്യം തകർക്കൽ ലക്ഷ്യമിട്ടെന്നും ഉദ്യോഗസ്ഥർക്കിടയിൽ വിഭാഗീയ ചിന്തകൾ പടർത്താൻ ശ്രമിച്ചെന്നു തുൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങളും ചൂണ്ടിക്കാട്ടുന്നു. 

 

ഇതോടെ മടങ്ങിവരവ് അത്ര എളുപ്പമാകില്ല. നിലവിൽ ആറു മാസമാണ് സസ്പെൻഷൻ കാലാവധിയെങ്കിലും കേസും നൂലാമാലകളും എത്തുകയാണെങ്കിലിത് അനിശ്ചിതമായി നീളാനാണ് സാധ്യത. 2013 ബാച്ച് ഉദ്യോഗസ്ഥനായ കെ.ഗോപാലകൃഷ്ണന്റെ സ്ഥാനക്കയറ്റത്തേയും ഗുരുതരമായി ബാധിച്ചേക്കും. അതേ സമയം എ.ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ ഗുരുതര പരാമർശം ഉന്നയിച്ചതിനെ തുടർന്നുള്ള സസ്പെൻഷൻ നടപടിക്കെതിരെ എൻ.പ്രശാന്ത് നിയമനടപടിക്കൊരുങ്ങുന്നുവെന്നാണ് സൂചന. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ ഉടൻ സമീപിച്ചേക്കും.തന്റെ ഭാഗം കേൾക്കാതെയാണ് സർക്കാർ നടപടിയെന്നാണ് നിയമ ബിരുദധാരി കൂടിയായ പ്രശാന്തിന്റെ വാദം. എന്നാൽ ജയതിലകനെതിരെ സെക്രട്ടറിയേറ്റിലെ സ്പെഷ്യൽ സെക്രട്ടറിയായ ഷൈനി.ടി. ജോർജ് നൽകിയ പരാതിയിൽ തുടർ നടപടിയില്ലാത്തതിനെതിരെ സി.പി.എം അനുകൂല സംഘടനയിൽ തന്നെ പ്രതിഷേധമുയരുന്നുണ്ട്.

Google News Logo Follow Us on Google News

ENGLISH SUMMARY:

Gopalakrishnan allegedly formed a WhatsApp group including IAS officers based on religious affiliations