ആത്മകഥ വിവാദത്തിനിടെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന് നാളെ പാലക്കാട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.സരിന് വോട്ടഭ്യര്‍ഥിച്ച് എത്തും. വൈകീട്ട് അഞ്ചിന് പാലക്കാട് ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിക്കുന്ന പൊതുയോഗത്തില്‍ ഇ.പി.ജയരാജന് സംസാരിക്കും. സിപിഎം നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ഇ.പി.ജയരാജന് പാലക്കാട്ടേക്ക് എത്തുന്നതെന്ന് സിപിഎം ജില്ലാ കമ്മിറ്റി അറിയിച്ചു. ഇ.പി.ജയരാജന്റേതായി പ്രചരിക്കുന്ന ആത്മകഥയില്‍ പി.സരിന്റെ സ്ഥാനാര്‍ഥിത്വത്തെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് ആശയക്കുഴപ്പം ഒഴിവാക്കാന്‍ സിപിഎം നേതൃത്വം ഇടപെട്ട് ഇ.പിയെ പാലക്കാട്ടെത്തിക്കുന്നത്.