സിൽവർലൈൻ പദ്ധതിക്കെതിരെ തുടർ സമരവുമായി സിൽവർ ലൈൻ വിരുദ്ധ സമര സമിതി. ആലുവയിൽ റയിൽവെ സ്റ്റേഷൻ മാർച്ചും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. അധികാരത്തിലിരിക്കുന്നവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള പദ്ധതിയാണ് സിൽവർലൈനെന്ന് സമര സമിതി വിമർശിച്ചു.
കെ റെയിൽ- സിൽവർ ലൈൻ പദ്ധതി വീണ്ടും സജീവ ചർച്ചയായതോടെ വീണ്ടും സമര രംഗത്ത് ശതമാകുകയാണ് സിൽവർ ലൈൻ വിരുദ്ധ സമര സമിതി. കാസർകോട് മുതൽ തിരുവനന്തപുരം വരെ പദ്ധതിയെ എതിർക്കുന്ന നൂറ് കണക്കിന് ആളുകൾ റയിൽവേ സ്റ്റേഷൻ മാർച്ചിന്റെയും പ്രതിഷേധ സമരത്തിന്റെയും സമരത്തിന്റെ ഭാഗമായി. സിൽവർ ലൈൻ പദ്ധതിയല്ല,കെ റെയിൽ തന്നെ ഉപേക്ഷിക്കണമെന്ന് പ്രതിഷേധ പരിപാടി ഉൽഘാടനം ചെയ്ത് പ്രൊഫസർ എം.പി മത്തായി പറഞ്ഞു.
സിൽവർ ലൈനിന് എതിരെയുള്ള രണ്ടാം ഘട്ട സമരപരിപാടിയുടെ തുടക്കമായിരുന്നു ആലുവയിലെ പ്രതിഷേധ സംഗമം. കേരളത്തിൽ അതിവേഗ റയിൽ പാതയുടെ സാദ്ധ്യതകൾ അടഞ്ഞിട്ടില്ലെന്ന കേന്ദ്ര റെയിൽവേ മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വിഷയം വീണ്ടും സജീവ ചർച്ചയാകുന്നത്.