തിരുവനന്തപുരം നഗരസഭയില്‍ ശുചീകരണത്തൊഴിലാളികളുടെ പ്രതിഷേധത്തിനിടെ നാടകീയരംഗങ്ങള്‍. ഡീസലുമായി കോര്‍പറേഷന്റെ കവാടത്തിനു മുകളില്‍ തൊഴിലാളികള്‍ ഭീഷണി മുഴക്കി. ഇവരെ അനുനയിപ്പിച്ച് അഗ്നിരക്ഷാ സേന താെഴയിറക്കി. നഗരസഭ പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുകൊടുക്കാത്തതാണ് പ്രതിഷേധത്തിന് കാരണം.
ഇടതുയൂണിയനില്‍പെട്ട ശുചീകരണത്തൊഴിലാളികളാണ് പ്രതിഷേധിച്ചത്. നാല് തൊഴിലാളികളാണ് നഗരസഭയുടെ കവാടത്തിന് മുകളില്‍ കയറി ഭീഷണി മുഴക്കിയത്. ഇവരെയാണ് അഗ്നിരക്ഷാ സേന അനുനയിപ്പിച്ച് താഴെയിറക്കിയത്. നഗരകാര്യ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ ഗായത്രി ബാബുവിന്റെ നേതൃത്വത്തിൽ ചർച്ചയ്ക്ക് വിളിച്ച സമയം ജാതീയ അധിക്ഷേപം നടത്തിയെന്നാണ് തൊഴിലാളികളുടെ ആരോപണം.