TOPICS COVERED

വയനാട് മുട്ടിലിലെ സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം.  18 വിദ്യാര്‍ഥികളെ കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗം സ്കൂളില്‍ പരിശോധന നടത്തി സാംപിളുകള്‍ ശേഖരിച്ചു. എല്‍പി സ്കൂള്‍ വിദ്യാര്‍ഥികളാണ് പനി, ഛര്‍ദി, വയറിളക്കത്തെ തുടര്‍ന്ന്  ചികില്‍സ തേടിയത്. ഇന്നലെ സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് സംശയം. വിഡിയോ റിപ്പോര്‍ട്ട് കാണാം.