സംസ്ഥാന വ്യാപകമായി കടയടച്ച് സമരം പ്രഖ്യാപിച്ച് റേഷൻ വ്യാപാരി സംഘടനകൾ. നാളെ കടയടച്ച് സമരവും താലൂക്ക് ആസ്ഥാനങ്ങളിലേക്ക് മാർച്ചും സംഘടനകൾ നടത്തും. മുടങ്ങിക്കിടക്കുന്ന വേതനവും , ഓണറേറിയവും നൽകണമെന്ന ആവശ്യം മുൻനിർത്തിയാണ് സംഘടനകളുടെ സമരം.

രണ്ടുമാസമായി വേതനം ലഭിച്ചിട്ട്. ഓണത്തിന് പ്രഖ്യാപിച്ച ഓണറേറിയം ഇതുവരെ ലഭിച്ചില്ല. ഭക്ഷ്യ വകുപ്പ് അതിനുവേണ്ട എല്ലാ റിപ്പോർട്ടുകളും ധനവകുപ്പിന് കൈമാറി. എന്നിട്ടും ധനവകുപ്പ് ചിറ്റമ്മ നയം സ്വീകരിക്കുകയാണെന്നാണ് റേഷൻ വ്യാപാര സംഘടനകളുടെ ആക്ഷേപം.

റേഷൻ വ്യാപാര സംഘടനകൾ സംയുക്തമായാണ് സമരം നടത്തുന്നത്.. താലൂക്ക് ആസ്ഥാനങ്ങളിലേക്ക് പ്രതിഷേധ മാർച്ചുമുണ്ട്.. ചൊവ്വാഴ്ച്ചത്തെ സമരം സൂചനയാണെന്നും, നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനുമാണ് റേഷൻ വ്യാപാരി സംഘടനകളുടെ തീരുമാനം..

ENGLISH SUMMARY:

Ration traders' organizations have announced a state-wide strike by closing shops