sathidevi-serial

സംസ്ഥാനത്ത് മെഗാ സീരിയലുകള്‍ നിരോധിക്കണമെന്ന റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ലെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി. 2017-2018 കാലത്താണ് റിപ്പോര്‍ട്ട് നല്‍കിയത്. സീരിയലിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ട്. സ്ത്രീകളെയും കുട്ടികളെയും കുറിച്ച് തെറ്റായ വിവരങ്ങളാണ് അവ സമൂഹത്തിന് നല്‍കുന്നതെന്നും സെന്‍സറിങ് അനിവാര്യമെന്നും വനിത കമ്മിഷന്‍ അധ്യക്ഷ വ്യക്തമാക്കി. 

പാലക്കാട്ട് കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറിയില്‍ പൊലീസ് അര്‍ധരാത്രി പരിശോധന നടത്തിയതില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയുടെ പരാതിയിലാണ് നടപടി. മുറികളിലുണ്ടായിരുന്ന വനിത നേതാക്കാള്‍ പരാതി നല്‍കിയിട്ടില്ലെന്നും സതീദേവി വ്യക്തമാക്കി.

ENGLISH SUMMARY:

Women's Commission Chairperson P. Sati Devi said she was not aware of the report to ban mega serials in the state. The report was submitted in 2017-2018.