മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് അടിസ്ഥാനത്തില്‍ പരാതി പരിഹാര അദാലത്തുകള്‍ നടത്താന്‍ മന്ത്രിസഭാ തീരുമാനം. ഡിസംബര്‍– ജനുവരി മാസങ്ങളിലാവും അദാലത്തുകള്‍. ലൈഫ് മിഷന്, പട്ടയം, ഭൂമി തരംമാറ്റല്‍, ദുരിതാശ്വാസ നിധി, റവന്യൂ റിക്കവറി എന്നിവയടക്കം അദാലത്തില്‍ പരിഗണിക്കാത്ത വിഷയങ്ങളുടെ പട്ടികയും സര്‍ക്കാര്‍ പുറത്തുവിട്ടു. റവന്യൂ റിക്കവറി– വായ്പ എഴുതി തള്ളല്‍ എന്നിവ അദാലത്തില്‍ പരിഗണിക്കില്ല.