പാലക്കാട്ടെ എല്‍ഡിഎഫിന്‍റെ വിവാദപരസ്യത്തില്‍, സുപ്രഭാതത്തില്‍ വീണ്ടും ഭിന്നത. പരസ്യത്തിന്‍റെ ഉള്ളടക്കം ആര്‍ക്കും യോജിക്കാന്‍ കഴിയാത്തതാണെന്ന് ഗള്‍ഫ് സുപ്രഭാതം വൈസ് ചെയര്‍മാന്‍ കെപി മുഹമ്മദ് പറഞ്ഞു. അതിനിടെ കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സുപ്രഭാതം മാനേജിങ് ഡയറക്ടര്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഉറപ്പുനല്‍കി.
വിവാദ പരസ്യം പ്രസിദ്ധീകരിച്ചതിനെതിരെ സുപ്രഭാതം വൈസ് ചെയര്‍മാന്‍ സൈനുല്‍ ആബിദീന്‍ ഇന്നലെ രംഗത്തുവന്നതിന് പിന്നാലെയാണ് ഗള്‍ഫ് സുപ്രഭാതം വൈസ് ചെയര്‍മാനായ കെ.പി മുഹമ്മദും പരസ്യത്തിന്‍റെ ഉള്ളടക്കത്തെ വിമര്‍ശിച്ചത്. പരസ്യ ഉളളടകം ആര്‍ക്കും യോജിക്കാന്‍ കഴിയാത്തതാണ്. പരസ്യം നല്‍കിയവര്‍ക്കെതിരെ നടപടി ഉറപ്പ്് തന്നിട്ടുണ്ട്. ഭാവിയില്‍ ഇത്തരം ജാഗ്രതക്കുറവ് ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കാമെന്നും കെ.പി. മുഹമ്മദ് ഫെയ്സ്്ബുക്കില്‍ കുറിച്ചു. അതിനിടെ കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടി ഉണ്ടാകുമെന്ന് സുപ്രഭാതം മാനേജിങ് ഡയറക്ടറായ ഹമീദ് ഫൈസി അമ്പലക്കടവ് ഉറപ്പുനല്‍കി. പരസ്യം നല്‍കുന്നതില്‍ ജാഗ്രത കുറവുണ്ടായെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഹമീദ് ഫൈസി തുറന്നുസമ്മതിച്ചു. പരസ്യം ബിജെപിയെ സഹായിക്കാന്‍ വേണ്ടിയാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി ആവര്‍ത്തിച്ചു.