alappuzha

ആലപ്പുഴ പാലസ് വാർഡ് കൊട്ടാരപ്പറമ്പിൽ ഓമനക്കുട്ടന് ജീവിതത്തിലേക്ക് തിരിച്ചു വരാൻ സുമനസുകളുടെ കനിവ് വേണം. ഗുരുതര കരൾ രോഗം ബാധിച്ച ഓമനക്കുട്ടന് കരൾ പകുത്ത് നൽകാൻ മകൻ ശ്രീജിത്ത് തയാറാണ്. എന്നാൽ പിതാവിന്‍റെ കരൾ മാറ്റ ശസ്ത്രക്രിയ്ക്കും തുടർചികിൽസയ്ക്കും ആവശ്യമായ 30 ലക്ഷത്തോളം രൂപ എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് ശ്രീജിത്തും അമ്മ ബിന്ദുവും.

 

കരാർ ജോലി ചെയ്തിരുന്ന ഓമനക്കുട്ടൻ രോഗബാധിതനായിട്ട് മൂന്നുവർഷമായി. കരളിന്‍റെ പ്രവർത്തനം 90 ശതമാനവും നിലച്ചതിനാൽ ഉടൻ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഉടൻ വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഡിസംബർ 3 ന് 15 ലക്ഷവും ഏഴിന് എട്ട് ലക്ഷവും ആശുപത്രി വിടുമ്പോൾ 17 ലക്ഷവും അടയ്ക്കണമെന്നാണ് ആശുപത്രി അധികൃതർ നിർദേശിച്ചിരിക്കുന്നത്. പറവൂർ വില്ലേജ് ഓഫീസിനു മുന്നിലിരുന്നു ബിന്ദു അപേക്ഷ എഴുതി കൊടുക്കുമ്പോൾ ലഭിക്കുന്ന തുകയായിരുന്നു കുടുംബത്തിന്‍റെ ഏക വരുമാന മാർഗം. ഓമനക്കുട്ടന്‍റെ കൂടെ ആശുപത്രിയിൽ പോകേണ്ടി വന്നതോടെ അതും നിലച്ചു. 

മെക്കാനിക്കൽ എൻജിനീയറിങ് പാസായ മകൻ ശ്രീജിത്തിന് കോയമ്പത്തൂരിലെ സ്വകാര്യ കമ്പനിയിൽ ജോലി ലഭിച്ചിട്ട് അധികനാളായില്ല പിതാവിന് കരൾനൽകുമ്പോൾ ശ്രീജിത്തിനും ആറുമാസത്തെ തുടർ ചികിൽസവേണം ഇത്രയും കാലം അവധികിട്ടാത്തതിനാൽ ജോലി ഉപേക്ഷിച്ചാണ് ശ്രീജിത്ത് നാട്ടിലെത്തിയത്. താമസിക്കുന്ന മൂന്ന് സെന്‍റ്. ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ ചികിൽസാ സമിതി പ്രവർത്തിക്കുന്നുണ്ട്. കനിവുള്ളവരുടെ കരുണയ്ക്കായി കാത്തിരിക്കുകയാണ് ഓമനക്കുട്ടന്‍റെ കുടുംബം. 

Omanakkuttan Chikilsa Dhana Sahaya Fund 

A/C No:10150200020569 

IFSC : FDRL0001015 

FEDERAL BANK 

ALAPPUZHA

G PAY-  97464 69803

ENGLISH SUMMARY:

Alappuzha family need help for liver transplantation