ശബരിമല വിമാനത്താവളത്തിനായി പത്തനംതിട്ട കൊടുമണ്‍ പ്ലാന്‍റേഷന്‍റെ സാധ്യതയും പരിഗണിക്കണം എന്ന ഹൈക്കോടതി നിര്‍ദേശത്തോടെ പ്രതീക്ഷയിലാണ് പത്തനംതിട്ടയിലെ ജനങ്ങള്‍. ശബരി സാംസ്കാരിക സമിതിയാണ് എരുമേലിക്കു പുറമേ കൊടുമണ്‍ റബര്‍ പ്ലാന്‍റേഷന്‍ കൂടി പരിഗണിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
ചെറുവള്ളി എസ്റ്റേറ്റിലെ 2264 ഏക്കര്‍ ഉള്‍പ്പടെ എരുമേലി, മണിമല മേഖലയിലം ഭൂമി ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ ഞവിജ്ഞാപനം. ഭൂമിയില്‍ തര്‍ക്കം ഉയര്‍ന്നതിനിടെയാണ് ശബരി സാംസ്കാരിക സമിതി കോടതിയില്‍ എത്തിയത്. എരുമേലിയില്‍ ഇരുനൂറ്റിയമ്പതിലേറെ വീടുകള്‍ ഒഴിപ്പിക്കേണ്ടി വരുമെങ്കില്‍ കൊടുമണ്ണില്‍ ഇത്തരം പ്രശ്നങ്ങളില്ലെന്നാണ് വാദം. സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലാണ് പ്ലാന്‍റേഷന്‍ ചുറ്റും റോഡുകളുണ്ട്. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാത കൊടുമണ്ണിന് തൊട്ടടുത്താണ്.
പ്രവാസികള്‍ ഏറെയുള്ള ജില്ലയെന്ന നിലയ്ക്കും പരിഗണന വേണം. വിമാനത്താവളം കൊടുമണ്ണില്‍ വന്നാല്‍ പത്തനംതിട്ട ജില്ലയ്ക്കു പുറമേ കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകള്‍ക്കും പ്രയോജനപ്പെടും എന്നാണ് കര്‍മസമിതിയുടെ വാദം ജലാശയങ്ങളോ തണ്ണീര്‍ത്തടങ്ങളോ നികത്തേണ്ടി വരുന്നില്ല എന്നും സമിതി പറയുന്നു.
Also Read; കണമലയിലെ അപകടങ്ങൾ; തീർത്ഥാടക വാഹനങ്ങൾ പിടിച്ചിട്ട് ഒന്നിച്ച് കടത്തിവിടും
1959ല്‍ കൊടുമണ്‍ കുട്ടിവനം വെട്ടിത്തെളിച്ച് സ്ഥാപിച്ച കൊടുമണ്‍ പ്ലാന്‍റേഷന്‍ 1202 ഹെക്ടറാണ്. ഈ സ്ഥലം ഏറ്റെടുത്താല്‍ ഒട്ടേറെപ്പേരുടെ തൊഴിലിനെ ബാധിക്കും. റബര്‍ വിലയിടിവോടെ പ്ലാന്‍റേഷന്‍ നഷ്ടത്തിലാണെന്നും ജീവനക്കാരെ പുനരധിവസിപ്പിച്ചാല്‍ മതിയെന്നുമാണ് കോടതിയെ സമീപിച്ചവരുടെ വാദം.