അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ വലഞ്ഞ് സഞ്ചാരികളുടെ പറുദീസയായ ഇടുക്കി ഇലവീഴാ പൂഞ്ചിറ. റോഡും ശുചിമുറിയുമടക്കം സൗകര്യങ്ങൾ ഒരുക്കൻ പഞ്ചായത്ത് സമർപ്പിച്ച മാസ്റ്റർ പ്ലാൻ കടലാസിലൊതുങ്ങി
മല കയറി ഇലവീഴാപൂഞ്ചിറയുടെ മനോഹാരിത ആസ്വദിക്കാൻ ഇടുക്കിയിലൂടെ എത്തുന്നവർ കാഞ്ഞാറിൽ നിന്നും എട്ട് കിലോമീറ്റർ ഇങ്ങനെ ദുരിത യാത്ര നടത്തണം. ഒരുതവണ വന്നവരാരും പിന്നീട് ഈ വഴി ഒരു സാഹസത്തിന് മുതിരില്ല. തീർന്നില്ല ദുരിതം ദിവസേന സ്ത്രീകളടക്കം നിരവധി പേരെത്തുന്ന കുന്നിൻ മുകളിൽ പേരിനൊരു ശുചിമുറി പോലുമില്ല. മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള നടപടികൾ മനപ്പൂർവം വൈകിപ്പിക്കുകയാണെന്നാണ് ആരോപണം
കോട്ടയം മേലുകാവിൽ നിന്നും ഇലവീഴാ പൂഞ്ചിറയിലേക്ക് മികച്ച റോഡ് ഒരുക്കിയപ്പോൾ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഉടൻതന്നെ പരിഹരിക്കുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. എന്നാലത് പാഴ് വാക്കായെന്നുറപ്പിച്ചാണ് ഇവിടെയെത്തുന്നവർ മലയിറങ്ങുന്നത്