cpi-election

TOPICS COVERED

വയനാട്ടിൽ ഇടതു പെട്ടിയിൽ നിന്ന് ഇക്കുറി കൊഴിഞ്ഞു പോയത് മുക്കാൽ ലക്ഷം വോട്ടുകളാണ്. പ്രതീക്ഷ വെച്ചിരുന്ന മാനന്തവാടിയിൽ അടക്കം വലിയ തിരിച്ചടി നേരിട്ടു. തിരഞ്ഞെടുപ്പിൽ സി പി എം സഹകരിച്ചില്ലെന്ന് സിപിഐക്ക് വലിയ അമർഷമുണ്ട്.

 

വോട്ടെണ്ണി തീർന്നതിനു പിന്നാലെ ഇടതു ക്യാംപിലാണ് ഏറ്റവും അങ്കലാപ്പ്. ആറു മാസം മുമ്പ് ആനിരാജ നേടിയ 283023 വോട്ടിൽ നിന്ന് 71616 വോട്ടുകളാണ് ഇത്തവണ നഷ്ടമായത്. 26.09 ശതമാനത്തിൽ നിന്ന് 22.08 ശതമാനത്തിലേക്ക് ഇടിഞ്ഞു. മാനന്തവാടിയിലടക്കം ശക്തി കേന്ദ്രങ്ങളിൽ വരെ തളർച്ച നേരിട്ടു. വോട്ടിങ് ശതമാനത്തിലെ ഇടിവ് ഏറ്റവും കൂടുതൽ ബാധിച്ചത് ഇടതു സ്ഥാനാർഥിക്കാണ്. പിന്നേയുമുണ്ട് നെഞ്ചിടിപ്പേറ്റുന്ന കണക്ക്. ബത്തേരി, കൽപ്പറ്റ, മാനന്തവാടി മണ്ഡലങ്ങളിലായി 117 ബൂത്തുകളിൽ എൽ.ഡി.എഫിന്റെ സ്ഥാനം മൂന്നാമതാണ്. ബത്തേരി നിയമസഭാ മണ്ഡലത്തിൽ എൻ.ഡി.എയും എൽ.ഡി. എഫും തമ്മിൽ 3000 വോട്ടിന്റെ മാറ്റം മാത്രമാണുള്ളത്. കഴിഞ്ഞ തവണ 4700 ആയിരുന്നു മാറ്റ

മണ്ഡലത്തിലെ എൽ.ഡി.എഫ് മുന്നണി സംവിധാനത്തിൽ സ്വരചേർച്ചയില്ലായ്മ നേരത്തേ ചർച്ചയായതാണ്. പലയിടത്തും സി പി എം സഹകരിച്ചില്ലെന്ന് സിപിഐക്ക് പരാതിയുണ്ട്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാൽ ഒരു ഏറ്റുമുട്ടലിനു സി പി ഐ തയ്യാറല്ല. അതുകൊണ്ടുതന്നെ മുന്നണിയിൽ ഒരു പ്രശ്നവും ഇല്ലെന്നറിയിച്ച് സി പി ഐ പ്രശ്നമവസാനിപ്പിക്കുകയാണ്.. എൽഡിഎഫ് അവലോകന യോഗത്തിൽ വിഷയം ഗൗരവമായി ചർച്ച ചെയ്യാൻ ഒരുങ്ങുകയാണ് സിപിഐ. സംസ്ഥാന നേതൃത്വത്തിന് വിശദമായ റിപ്പോർട്ടും സമർപ്പിക്കും.

ENGLISH SUMMARY:

The CPI is deeply resentful, claiming that the CPM did not cooperate during the election