വയനാട് ഡി.സി.സി ട്രഷററും മകനും വിഷം ഉള്ളിൽ ചെന്ന് ഗുരുതരാവസ്ഥയിൽ. എൻ.എം വിജയനെയും ഇളയ മകനെയുമാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇരുവരെയും വിഷം അകത്തു ചെന്ന നിലയിൽ വീടിനകത്ത് കണ്ടെത്തുകയായിരുന്നു. തുടർന്ന് ആദ്യം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഇരുവരുടെയും ആരോഗ്യ നില അതീവ ഗുരുതരമാണെന്നാണ് സൂചന. നിരവധി തവണ സുൽത്താൻ ബത്തേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന എൻ. എം വിജയൻ ജില്ലയിലെ കോൺഗ്രസ് നേതാക്കൻമാരിൽ പ്രമുഖനാണ്.
ENGLISH SUMMARY:
N.M. Vijayan, the Wayanad DCC Treasurer and a former Grama Panchayat President, along with his younger son, is in critical condition after consuming poison.