രാഹുൽ ഗാന്ധിയുടെ പിൻഗാമിയായി പ്രിയങ്ക ഗാന്ധി എത്തുന്നതോടെ മണ്ഡലം നേരിടുന്ന ഒട്ടേറെ വിഷയങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷയിലാണ് വയനാട്ടുകാർ. രാഹുൽ ഗാന്ധി ചെയ്തതുപോലെ മണ്ഡലം ഇനി ഉപേക്ഷിച്ചു പോകരുതെന്ന് അഭ്യർത്ഥിക്കുന്ന വോട്ടർമാർ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം അടക്കമുള്ള വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രതീക്ഷകൾ വാനോളം ഉണ്ട് വയനാട്ടുകാർക്ക്. വൻഭൂരിപക്ഷത്തിൽ വിജയിപ്പിച്ച പാർലമെന്റിലേക്ക് അയച്ചത് കൃത്യമായ ലക്ഷ്യത്തോടെയാണ്. മണ്ഡലം നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കണം. രാഹുൽഗാന്ധിയുടെ പ്രകടനം ആവർത്തിച്ചാൽ പോരെന്നും അതിലും മികച്ചത് ആക്കണം എന്നുമാണ് അഭിപ്രായം അധികം വൈകാതെ വോട്ടർമാരെ നേരിട്ട് കണ്ട് നന്ദി പറയാനായി മണ്ഡലത്തിൽ എത്താനാണ് പ്രിയങ്ക ഗാന്ധിയുടെ തീരുമാനം