പാലക്കാട്ട് ഉപതിരഞ്ഞെടുപ്പില്‍ മൂന്നുപേരുടെ പട്ടിക അയച്ചെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. സ്ഥാനാര്‍ഥി നിര്‍ണയം ഒരു വ്യക്തി നടത്തുന്ന പതിവ് ബി.ജെയപിയില്‍ ഇല്ല. എല്ലാവരെയും കണ്ട് അഭിപ്രായം ആരാ‍ഞ്ഞാണ് സ്ഥാനാര്‍ഥിയെ കണ്ടെത്തിയത്. കൃഷ്ണകുമാര്‍ അവസാനനിമിഷം വരെ മല്‍സരിക്കുന്നില്ലെന്നാണ് പറഞ്ഞതെന്നും കെ.സുരേന്ദ്രന്‍ വെളിപ്പെടുത്തി.

പാര്‍ട്ടിയില്‍ പൊട്ടിത്തെറി തുടരുന്നതിനിടെ, രാജിസന്നദ്ധത തള്ളാതെയും തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തും ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അധ്യക്ഷസ്ഥാനത്ത് താന്‍ നില്‍ക്കണോ പോകണോയെന്ന്  കേന്ദ്രനേതൃത്വം തീരുമാനിക്കട്ടെയെന്നും ജയ, പരാജയത്തിന്‍റെ  ഉത്തരവാദിത്തം തനിക്കാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തന്‍റെ പ്രവൃത്തിയില്‍ പ്രശ്നമുണ്ടെങ്കില്‍ ഓഡിറ്റ് ചെയ്യപ്പെടണം. ശോഭ സുരേന്ദ്രന്‍ ഒരു അട്ടിമറിയും നടത്തിയിട്ടില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.  

ENGLISH SUMMARY:

K Surendran about Palakkad byelection results