നഗരവികസനത്തിന് ആക്കം കൂട്ടാൻ കൊച്ചി മെട്രോപൊളിറ്റിൻ പ്ലാനിങ് കമ്മിറ്റി വേഗത്തിൽ രൂപീകരിക്കണമന്ന് മലയാള മനോരമ സംഘടിപ്പിച്ച വിദഗ്ധരുടെ പാനൽ ചർച്ച. എം.പി.സി ദി വേ ഫോർവേർഡ് എന്ന പേരിലായിരുന്നു ചർച്ച. മന്ത്രി എം.ബി. രാജേഷ് പാനൽ ചർച്ച ഉദ്ഘാടനം ചെയ്തു.

വിശാല കൊച്ചിയുടെ വികസനക്കുതിപ്പിന് ഊർജ്ജം പകരുന്ന നിർദ്ദേശങ്ങളാണ് ചർച്ചയിൽ വന്നത്. എം.പി.സി രൂപീകരിക്കണമെന്ന കാര്യത്തിൽ സർക്കാരിന് അനുകൂല നിലപാടാണെന്ന് മന്ത്രി എം.ബി. രാജേഷ്. നയപരമായ കര്യമായതിനാൽ ഇക്കാര്യത്തിൽ എല്ലാവശങ്ങളും പരിശോധിക്കുകയാണെന്നും മന്ത്രി.

കൊച്ചി കോർപ്പറേഷന്‍റെ നഗരാതിർത്തികൾ വിപുലമാക്കണമെന്നും നഗരവത്കരണം വേഗത്തിലാകുന്നതനുസരിച്ച് പ്ലാനിങ് കൃത്യമാകണമെന്നും പാനൽ ചർച്ചയിൽ അഭിപ്രായമുയർന്നു. പ്രൊഫ. പി.കെ രവീന്ദ്രൻ മോഡറേറ്ററായി. മലയാള മനോരമ ചീഫ് അസോസിയേറ്റ് എഡിറ്റർ ആൻഡ് ഡയറക്ടർ റിയാദ് മാത്യു ആമുഖ പ്രഭാഷണം നടത്തി. കൊച്ചി മേയർ എം. അനിൽകുമാർ, ടി.ജെ. വിനോദ് എംഎൽഎ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള, ഹഡ്കോ മുൻ സി.എം.ഡി വി. സുരേഷ്, പ്ലാനിങ് ബോർഡ് അംഗം പ്രൊഫ: ജിജു പി. അലക്സ്, ഡോ: മേയ് മാത്യു, ജി.പി ഹരി, സാമൂഹ്യ പ്രവർത്തകൻ അർജുൻ പി. ഭാസ്കർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ENGLISH SUMMARY:

A panel discussion organized by Malayala Manorama emphasized the need for the swift formation of the Kochi Metropolitan Planning Committee to accelerate urban development.