adm-naveen-babu-3

കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. സിപിഎം നേതാവ് പ്രതിയായ കേസില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമാവില്ലെന്നും നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും നവീന്‍ബാബുവിന്‍റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മൊഴി രേഖപ്പെടുത്തുന്നതില്‍ കാലതാമസം ഉണ്ടായെന്നും ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ള തെളിവുകള്‍ സംരക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

 

നവീന്‍റേത് കൊലപാതകമാവാനുള്ള സംശയം തള്ളിക്കളയാന്‍ കഴിയില്ലെന്നും ഇന്‍ക്വസ്റ്റ് നടപടികളുടെ തിടുക്കം സംശയം വര്‍ധിപ്പിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. താനോ ബന്ധുക്കളോ എത്തുന്നതിന് മുന്‍പ് നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും യാത്രയയപ്പ് ചടങ്ങിന് ശേഷം നവീനെ കണ്ടത് ആരൊക്കെയെന്ന് അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. യാത്രയയപ്പ് ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി ദിവ്യ അവഹേളിച്ചതിനെ തുടര്‍ന്ന്  എഡിഎം നവീന്‍ബാബു ജീവനൊടുക്കിയത്  ഒക്ടോബര്‍ 15നായിരുന്നു. 

Google News Logo Follow Us on Google News

ENGLISH SUMMARY:

Naveen Babu's family has demanded a CBI investigation into his death. In a petition submitted to the High Court, his wife, Manjusha, stated that the police investigation would not be effective in a case where a CPM leader is the accused. She also expressed dissatisfaction with the ongoing investigation and a lack of trust in the special investigation team.