പതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ടില്‍ പൊലീസുകാര്‍ക്കെതിരെ നടപടി. 23 പൊലീസുകാരെ നല്ലനടപ്പിനായി കണ്ണൂര്‍ കെഎപി ക്യാംപിലേക്ക് മാറ്റി. ഹൈക്കോടതിയില്‍ നാളെ റിപ്പോര്‍ട്ട് നല്‍കും. പൊലീസുകാര്‍ ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് അനാവശ്യ വിവാദമുണ്ടാക്കിയെന്നത് കണക്കിലെടുത്താണ് എഡിജിപി, എസ്.ശ്രീജിത്തിന്‍റെ നടപടി. പേരൂര്‍ക്കട എസ്എപി ക്യാംപിലുള്ള ഉദ്യോഗസ്ഥരെ കണ്ണൂര്‍ ക്യാംപിലേക്ക് മാറ്റി നല്ല നടപ്പ് ശിക്ഷ നല്‍കാനാണ് തീരുമാനം. തീവ്ര പരിശീലനവും നല്‍കും. ഇക്കാര്യം നാളെ ഹൈക്കോടതിയെ അറിയിക്കും. ഹൈക്കോടതി നേരത്തെ വിശദീകരണം തേടിയിരുന്നു.
സീസണ്‍ തുടങ്ങിയതുമുതല്‍ പതിനെട്ടാംപടിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങാന്‍ നേരമാണ് ഫോട്ടോയെടുത്ത്. 24 നു ഉച്ചപൂജ കഴിഞ്ഞ് ക്ഷേത്ര നട അടച്ചതിനുശേഷം 1.30 നാണ് പൊലീസുകാര്‍ പതിനെട്ടാം പടിയില്‍ കയറിയുള്ള ഫോട്ടോഷൂട്ട്. പുറംതിരിഞ്ഞുനിന്നെടുത്ത് നിന്നെടുത്ത ഫോട്ടോ പിന്നീട് സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തതോടെ വലിയ വിവാദമാകുകയും ഹൈക്കോടതി വിശദീകരണം ചോദിക്കുകയുമായിരുന്നു. Also Read: നടപ്പന്തലിനോട് ചേര്‍ന്ന് അഴുക്കുചാല്‍; ശബരിമലയിലെ ശുചിത്വം ആരുടെ ചുമതല?...
ഇതോടെ സന്നിധാനം സ്പെഷ്യല്‍ ഓഫിസര്‍ കെ.ഇ.ബൈജുവിനോട് എ.ഡി.ജി.പി, എസ്.ശ്രീജിത്ത് വിശദീകരണം ചോദിച്ചു. പതിനെട്ടാംപടിയുടെ വശത്ത് ഇരുന്നും നിന്നുമാണ് ഭക്തരെ പടികയറാന്‍ പൊലീസുകാര്‍ സഹായിക്കുന്നത്. എന്നാല്‍ ഇതുവരെ ആരും പതിനെട്ടാംപടിയില്‍ കയറിനിന്നു ഷോട്ടോഷൂട്ട് നടത്തിയിട്ടില്ല.