മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തില്‍ മുഴുവന്‍ കുടുംബാംഗങ്ങളെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി. റവന്യൂ വകുപ്പില്‍ ക്ലാര്‍ക്കായാണ് നിയമനം. വയനാട് ജില്ലയില്‍ തന്നെയായിരിക്കും നിയമനം. ഇതിന് വയനാട് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കി. ഒറ്റപ്പെട്ടുപോയ ശ്രുതിയെ ചേര്‍ത്തുപിടിക്കുമെന്ന് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും നേരത്തെ പറഞ്ഞിരുന്നു. ഇനിമുതല്‍ ശ്രുതി റവന്യൂ കുടുംബത്തിലെ അംഗമാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പ്രതികരിച്ചു
ദുരന്തത്തിൽ ശ്രുതി അച്ഛൻ, അമ്മ അടക്കമുള്ള കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് താങ്ങായി നിന്ന പ്രതിശ്രുത വരന്‍ ജെന്‍സണെ വാഹനാപകടത്തില്‍ നഷ്ടമായി.
ഉരുൾപൊട്ടലിനുശേഷം ബന്ധുവിനൊപ്പം കൽപ്പറ്റയിൽ കഴിയുന്ന ശ്രുതിയുടെ വിവാഹം നടത്താനിരിക്കെയായിരുന്നു വാഹനാപകടത്തില്‍ വരന്‍ ജെന്‍സന്റെ അപ്രതീക്ഷിത വിയോഗം. അപകടത്തില്‍ ശ്രുതി അടക്കം 9 പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.