maala-parvathi-hema

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ നടി മാല പാര്‍വതി സുപ്രീംകോടതിയില്‍. മൊഴികളുടെ പേരില്‍ അന്വേഷണ സംഘം സിനിമാപ്രവര്‍ത്തകരെ വേട്ടയാടുകയാണ്. ഹേമ കമ്മിറ്റിക്ക് മുന്നില്‍ താന്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ കേസ് വേണ്ടെന്ന് ആദ്യം മുതലേ പറഞ്ഞതാണെന്നും നടി മനോരമന്യൂസിനോട് പറഞ്ഞു. താന്‍ നല്‍കിയ മൊഴികളുടെ പേരില്‍ പലരെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തുവെന്നും ഇതിന്‍റെ പേരില്‍ നിഷ്കളങ്കരായ പലരും മാനസിക സമ്മര്‍ദത്തിലായെന്നും അവര്‍ വെളിപ്പെടുത്തി. 

 
ENGLISH SUMMARY:

Actress Mala Parvathy has criticized the Special Investigation Team formed following the Hema Committee report. She stated that film workers are being targeted in the name of statements. Mala Parvathy clarified that she had given a statement before the Hema Committee but had expressed from the beginning that she did not want a case.