wayanad-rrt-jayasurya-5

TOPICS COVERED

വയനാട് പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവാ ആക്രമണം. ഉള്‍വനത്തില്‍ കടുവയെ തിരഞ്ഞെത്തിയ ആര്‍ആര്‍ടി സംഘത്തെ കടുവ ആക്രമിച്ചു. സംഘാംഗം ജയസൂര്യയുടെ വലതു കൈയ്ക്ക്  കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റു. കടുവ ദേഹത്തേക്ക് ചാടിവീഴുകയായിരുന്നു. ഷീല്‍ഡ് കൊണ്ട് തടഞ്ഞതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. ജയസൂര്യയെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.  

 

ആര്‍ആര്‍ടി സംഘം കടുവയെ വെടിവച്ചെങ്കിലും കൊണ്ടില്ല.  സംഘത്തെ ആക്രമിച്ച സ്ഥലത്തുനിന്നും കടുവ മാറി. അടുത്ത ആക്ഷന്‍ പ്ലാനുമായി സംഘം വീണ്ടും ഉള്‍ക്കാട്ടിലേക്ക് പോകും. പുറകില്‍ നിന്നാണ് കടുവ ആക്രമിച്ചതെന്ന്  ജയസൂര്യ പറഞ്ഞു. ഷീല്‍ഡ് ഉപയോഗിച്ച് ചെറുത്തപ്പോളാണ്  കടുവയുടെ നഖം കൈയ്യില്‍ക്കൊണ്ട് പരുക്കേറ്റതെന്നും ജയസൂര്യ പറഞ്ഞു. 

ENGLISH SUMMARY:

Another tiger attack in Pancharakolli, Wayanad. The tiger attacked the RRT team that was searching for the tiger in the inner forest. The right hand of team member Jayasurya was injured in the tiger attack. The tiger jumped on his body. A major accident was averted as he was stopped with a shield. Jayasurya was admitted to Mananthavady Medical College.