TOPICS COVERED

ആലപ്പുഴയില്‍ അപൂര്‍വ വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവത്തില്‍ സ്കാനിങ് സെന്ററുകള്‍ക്ക് ഗുരുതര പിഴവെന്ന് ആരോഗ്യവകുപ്പിന്‍റെ കണ്ടെത്തല്‍. രണ്ട് സ്കാനിങ് സെന്ററുകള്‍ പൂട്ടി ലൈസന്‍സും റദ്ദാക്കി. ആലപ്പുഴ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മിഡാസ് , ശങ്കേഴ്സ് സ്കാനിങ് സെന്ററുകളാണ് പൂട്ടി സീല്‍ ചെയ്തത്. രണ്ട് വര്‍ഷം വരെ പരിശോധന റെക്കോര്‍ഡുകള്‍ സൂക്ഷിക്കണമെന്ന നിബന്ധനയും ലാബുകള്‍ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തി. 

Read Also: ഗര്‍ഭകാല ചികില്‍സയിലെ പിഴവ്; ആരോഗ്യവകുപ്പ് വിദഗ്ധ സംഘം ആലപ്പുഴയില്‍

നവംബര്‍ 8നാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ അവയവങ്ങള്‍ സ്ഥാനം മാറിയതടക്കം ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ചത്. ലജനത്ത് വാര്‍ഡ് നവറോജി പുരയിടത്തില്‍ അനീഷിന്റെയും സുറുമിയുടെയും കുഞ്ഞാണ് ദുരിതമനുഭവിക്കുന്നത്. ഗര്‍ഭകാലത്ത് കടപ്പുറം സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നെങ്കിലു വൈകല്യം തിരിച്ചറിഞ്ഞില്ല.

ENGLISH SUMMARY:

Scan centers closed after baby born with rare defect