കൊച്ചിയിൽ ദേശീയപാതയിൽ വിദ്യാർത്ഥികളുമായി വന്ന ബസ് മറിഞ്ഞു അപകടം. കോയമ്പത്തൂരിൽ നിന്ന് വർക്കലയിലേക്ക് വിനോദയാത്രക്ക് പോകുകയായിരുന്ന കോളേജ് വിദ്യാർഥികൾ ഉൾപ്പെട്ട ബസ് ആണ് പുലർച്ചെ മൂന്ന് മണിക്ക് അപകടത്തിൽ പെട്ടത്. ബസ് ഡ്രൈവർക്കും രണ്ട് വിദ്യാർത്ഥികൾക്കും ഉൾപ്പടെ മൂന്ന് പേർക്കാണ് പരുക്കേറ്റത്. ആർക്കും കാര്യമായ പരിക്കേറ്റിട്ടില്ല. കൊച്ചി ചക്കരപ്പറമ്പിൽ റോഡിലെ ഡിവൈഡറിൽ ഇടിച്ചു നിയന്ത്രണം വിട്ട ബസ് മരത്തിൽ ഇടിച്ചു മറിയുകയായിരുന്നു. അപകട സമയത്തു തടസ്സപ്പെട്ട ഗതാഗതം ഒന്നര മണിക്കൂറിന് ശേഷം പോലീസ് പുനഃസ്ഥാപിച്ചു.